---
title: "പറമ്പിൽ തീപിടുത്തം; ചേലക്കാടിനടുത്ത് വീട്ടുപറമ്പിൽ തീപിടുത്തം "
english_title: "Field fire; A fire broke out in the house yard near Chelakad"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/109648/field-fire-a-fire-broke-out-in-the-house-yard-near-chelakad"
published_at: "2023-04-18T18:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643e99c4c555c_theepidutham.jpg"
keywords: []
---

# പറമ്പിൽ തീപിടുത്തം; ചേലക്കാടിനടുത്ത് വീട്ടുപറമ്പിൽ തീപിടുത്തം 

> **Lead Summary:** **നാദാപുരം: **ചേലക്കാടിനടുത്ത് വി പി മുക്കിൽ വീട്ടുപറമ്പിൽ തീപിടുത്തം. പുതുക്കോട്ട പറമ്പ് പി പി കെ തങ്ങളുടെ വീട്ടിന് പുറകുവശത്തെ പറമ്പിലാണ് ഇന്ന് ഉച്ചയോടെ തീപിടുത്തം ഉണ്ടായത്. ചേലക്കാട് നിന്ന്‌ രണ്ട് യൂണിറ്റ് സംഭവസ്ഥലത്ത് എത്തി തീയണച്ചു.

## Article Content

**നാദാപുരം: **ചേലക്കാടിനടുത്ത് വി പി മുക്കിൽ വീട്ടുപറമ്പിൽ തീപിടുത്തം. പുതുക്കോട്ട പറമ്പ് പി പി കെ തങ്ങളുടെ വീട്ടിന് പുറകുവശത്തെ പറമ്പിലാണ് ഇന്ന് ഉച്ചയോടെ തീപിടുത്തം ഉണ്ടായത്. ചേലക്കാട് നിന്ന്‌ രണ്ട് യൂണിറ്റ് സംഭവസ്ഥലത്ത് എത്തി തീയണച്ചു.

പറമ്പിലെ ഒഴിഞ്ഞ സ്ഥലത്ത് വേസ്റ്റിന് തീയ്യിട്ടതാണ് തീപിടുത്തത്തിന് കാരണം. അസി : സ്റ്റേഷൻ ഓഫീസർ നന്ദകുമാർ, സുജേഷ് കുമാർ, ഫയർ ഓഫീസർമാരായ ഇ.കെ നികേഷ്, ഡി അജേഷ്, കെ ബി സുകേഷ്, വി ലികേഷ്, എൻ കെ അഖിൽ, കെ.എം ലിനീഷ് എം സജീഷ് തുടങ്ങിയവർ തീ അണയ്ക്കുന്നതിൽ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/109648/field-fire-a-fire-broke-out-in-the-house-yard-near-chelakad)