---
title: "പേരോട് ചലനം കലാ സാംസ്‌കാരിക വേദി ഇരുപത് വർഷത്തിൻ്റെ നിറവിൽ"
english_title: "Perode Chalanam Kala Samskari Vedi completes twenty years"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/109649/perode-chalanam-kala-samskari-vedi-completes-twenty-years"
published_at: "2023-04-18T19:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643e9c86075f8_perod.jpg"
keywords: []
---

# പേരോട് ചലനം കലാ സാംസ്‌കാരിക വേദി ഇരുപത് വർഷത്തിൻ്റെ നിറവിൽ

> **Lead Summary:** **നാദാപുരം: **പേരോട് ചലനം കലാ സാംസ്‌കാരിക വേദി ഇരുപതാം വാർഷികവും വിഷു ആഘോഷവും പരിപാടി വിവിധ പരിപാടികളോടെ നടന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ കൂടാത്താംകണ്ടി സുരേഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം: **പേരോട് ചലനം കലാ സാംസ്‌കാരിക വേദി ഇരുപതാം വാർഷികവും വിഷു ആഘോഷവും പരിപാടി വിവിധ പരിപാടികളോടെ നടന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ കൂടാത്താംകണ്ടി സുരേഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

സിനിമാതരം സൂരജ് സൺ വിശ്ഷ്ടത്തിഥിയായി. പ്രസിഡന്റ് വിനീത് അരിയേരി അധ്യക്ഷനായി. വാർഡ് മെമ്പർ വാസു പുതിയാറമ്പത്ത്, അശോകൻ പനയുള്ളതിൽ , പുരുഷു നെല്ലിയുള്ളതിൽ, അജയകുമാർ പട്ടാരപൊയിൽ, ബാലൻ അരിയേരി,തുടങ്ങിയവർ സംസാരിച്ചു.

സെക്രട്ടറി അഭിനന്ദ് പനയുള്ളതിൽ സ്വാഗതം പറഞ്ഞു. ട്രഷറർ ജിജേഷ് കൊറോത്ത് മീത്തൽ നന്ദിയും പറഞ്ഞു.തുടർന്ന് നാട്ടിലെ കലാകാരൻമാർ അണിനിരണ കലാപരിപാടികളും സംഗീത സന്ധ്യയും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/109649/perode-chalanam-kala-samskari-vedi-completes-twenty-years)