---
title: "പിഴ ചുമത്തി; വൃത്തിഹീനം, നാദാപുരത്ത് ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്ന ക്വാർട്ടേഴ്സിൽ പരിശോധന "
english_title: "fined; Inspection of unsanitary quarters in Nadapuram housing non-state workers"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/109650/fined-inspection-of-unsanitary-quarters-in-nadapuram-housing-non-state-workers"
published_at: "2023-04-18T19:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643e9df4b109d_parishodana.jpg"
keywords: []
---

# പിഴ ചുമത്തി; വൃത്തിഹീനം, നാദാപുരത്ത് ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്ന ക്വാർട്ടേഴ്സിൽ പരിശോധന 

> **Lead Summary:** **നാദാപുരം: **വൃത്തിഹീനമായ സാഹചര്യത്തിൽ നാദാപുരത്ത് ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്ന ക്വാർട്ടേഴ്സിൽ പരിശോധന. നാദാപുരം ടൗണിനടുത്ത് സ്ഥിതി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്ന പുതിയോട്ടിൽ ക്വാർട്ടേഴ്സിലാണ് കക്കൂസ് ടാങ്ക് വൃത്തിഹീനമായി കാണുകയും മലിനജലം പുറത്തേക്ക് ഒഴുകുകയും ചെയ്തത്.

## Article Content

**നാദാപുരം: **വൃത്തിഹീനമായ സാഹചര്യത്തിൽ നാദാപുരത്ത് ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്ന ക്വാർട്ടേഴ്സിൽ പരിശോധന. നാദാപുരം ടൗണിനടുത്ത് സ്ഥിതി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്ന പുതിയോട്ടിൽ ക്വാർട്ടേഴ്സിലാണ് കക്കൂസ് ടാങ്ക് വൃത്തിഹീനമായി കാണുകയും മലിനജലം പുറത്തേക്ക് ഒഴുകുകയും ചെയ്തത്.

ക്വാർട്ടേഴ്സിന്റെ പിറകുവശത്ത് ഭക്ഷണ അവശിഷ്ടങ്ങൾ ,പ്ലാസ്റ്റിക് കവറുകൾ എന്നിവ കെട്ടിവച്ച നിലയിൽ കാണുകയും ,പ്ലാസ്റ്റിക് മാലിന്യങ്ങൾ അലക്ഷ്യമായി കൂട്ടിയിടുകയും ചെയ്തതിനെ തുടർന്നാണ് അധികൃതരുടെ പരിശോധന.

കോട്ടേഴ്സ് പ്രവർത്തനം നിർത്തിവയ്ക്കണമെന്ന് ആരോഗ്യവകുപ്പ് റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽഹമീദ്, താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി, ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു എന്നിവർ കോട്ടേഴ്സ് പരിശോധിച്ച് നിജസ്ഥിതി ബോധ്യപ്പെടുകയും , താമസക്കാരെ 15 ദിവസം സമയം നൽകി ഒഴിപ്പിക്കാനും ,പുതിയതായി ആരെയും തന്നെ താമസിപ്പിക്കരുത് എന്നും ഉടമയായ അയിശു പുതിയോട്ടിൽ എന്നവർക്ക് നിർദ്ദേശം നൽകി.

മാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്തതിന് അയ്യായിരം രൂപ പിഴ ഈടാക്കുകയും ചെയ്തു. ക്വാർട്ടേഴ്സിലെ സെപ്റ്റിക് ടാങ്ക്, മലിന ജല ടാങ്ക് എന്നിവ 15 ദിവസത്തിനകം വൃത്തിയാക്കി പഞ്ചായത്തിൽ റിപ്പോർട്ട് ചെയ്യണമെന്ന് നിർദ്ദേശിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/109650/fined-inspection-of-unsanitary-quarters-in-nadapuram-housing-non-state-workers)