---
title: "നാദാപുരത്തിൻ്റെ സ്നേഹവായ്പ്പ്; സ്വർണ്ണ ലോക്കറ്റ് നെഞ്ചേറ്റി ലതിക ടീച്ചർ വിരമിച്ചു "
english_title: "Love of Nadapuram; Latika retired as a teacher clutching the gold locket"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/109828/love-of-nadapuram-latika-retired-as-a-teacher-clutching-the-gold-locket"
published_at: "2023-04-19T16:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643fcfaa07427_goldvayp.jpg"
keywords: []
---

# നാദാപുരത്തിൻ്റെ സ്നേഹവായ്പ്പ്; സ്വർണ്ണ ലോക്കറ്റ് നെഞ്ചേറ്റി ലതിക ടീച്ചർ വിരമിച്ചു 

> **Lead Summary:** **നാദാപുരം: **24 വർഷം നാദാപുരം ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ പാറയിൽ അംഗനവാടിയിലെ ടീച്ചറായി സേവനമനുഷ്ഠിച്ച ലതിക ടീച്ചർക്ക് നാട് സ്നേഹനിർഭരമായ യാത്രയയപ്പ് നൽകി.സുത്യർഹമായ സേവനംഅനുഷ്ഠിച്ച് കുട്ടികളുടെയും നാട്ടുകാരുടെയും കണ്ണിലുണ്ണിയായ ടീച്ചർക്ക് യാത്രയയപ്പ് നൽകാൻ സർവ്വകക്ഷി സ്വാഗതസംഘം രൂപീകരിച്ചിരുന്നു .

## Article Content

**നാദാപുരം: **24 വർഷം നാദാപുരം ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ പാറയിൽ അംഗനവാടിയിലെ ടീച്ചറായി സേവനമനുഷ്ഠിച്ച ലതിക ടീച്ചർക്ക് നാട് സ്നേഹനിർഭരമായ യാത്രയയപ്പ് നൽകി.സുത്യർഹമായ സേവനംഅനുഷ്ഠിച്ച് കുട്ടികളുടെയും നാട്ടുകാരുടെയും കണ്ണിലുണ്ണിയായ ടീച്ചർക്ക് യാത്രയയപ്പ് നൽകാൻ സർവ്വകക്ഷി സ്വാഗതസംഘം രൂപീകരിച്ചിരുന്നു .

കുട്ടികളുടെ അമ്മമാരും നാട്ടുകാരും ചേർന്ന് സ്വർണലോക്കറ്റ് ടീച്ചർക്ക് സമ്മാനമായി നൽകി. വെൽഫയർ കമ്മിറ്റിയുടെഉപഹാരം വാർഡ് മെമ്പർ സുനിത എടവത്ത്കണ്ടി ടീച്ചർക്ക് നൽകി.

ജനറൽ കൺവീനർ കെ ശങ്കരൻ ,മെമ്പർ പി .പി ബാലകൃഷ്ണൻ, പി നാണു എന്നിവർ സംസാരിച്ചു. തുടർന്ന് കലാപരിപാടികളും അരങ്ങേറി .പതിനൊന്നാം വാർഡിലെ അംഗനവാടിയിൽ തുടർച്ചയായി 24 വർഷവും ടീച്ചറായി ജോലി ചെയ്യുന്ന ടീച്ചറുടെ പ്രവർത്തനം മാതൃകാപരമായതിനാലാണ് നാട്ടുകാർ ടീച്ചർക്ക് വിപുലമായ യാത്രയയപ്പ് നൽകിയത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/109828/love-of-nadapuram-latika-retired-as-a-teacher-clutching-the-gold-locket)