---
title: "സഹകരണ എക്സ്പോ; സഹകാരികളും ജീവനക്കാരും വിളംബര ദിനം ആചരിച്ചു "
english_title: "Cooperative Expo; Associates and staff celebrated the declaration day"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/109834/cooperative-expo-associates-and-staff-celebrated-the-declaration-day"
published_at: "2023-04-19T17:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643fd733a6f1b_sahakaranaexpo.jpg"
keywords: []
---

# സഹകരണ എക്സ്പോ; സഹകാരികളും ജീവനക്കാരും വിളംബര ദിനം ആചരിച്ചു 

> **Lead Summary:** **നാദാപുരം: **കേരള സർക്കാർ സഹകരണ വകുപ്പ് നേതൃത്വത്തിൽ ഏപ്രിൽ 20 മുതൽ 30 വരെ എറണാകുളത്ത് നടക്കുന്ന സഹകരണ എക്സ്പോയുടെ വിളംബര ദിനത്തിന്റെ ഭാഗമായി സഹകരണ സ്ഥാപനങ്ങളിൽ ഡയറക്ടമാരും ജീവനക്കാരും വിളംബര ദിനം ആചരിച്ചു.

## Article Content

**നാദാപുരം: **കേരള സർക്കാർ സഹകരണ വകുപ്പ് നേതൃത്വത്തിൽ ഏപ്രിൽ 20 മുതൽ 30 വരെ എറണാകുളത്ത് നടക്കുന്ന സഹകരണ എക്സ്പോയുടെ വിളംബര ദിനത്തിന്റെ ഭാഗമായി സഹകരണ സ്ഥാപനങ്ങളിൽ ഡയറക്ടമാരും ജീവനക്കാരും വിളംബര ദിനം ആചരിച്ചു.

ബാഡ്ജ് ധരിച്ചും കേരളീയ വേഷങ്ങൾ ധരിച്ചു മാണ് വിളംബര ദിനം ആചരിച്ചത്. സഹകരണ സ്ഥാപനങ്ങൾ നിർമിക്കുന്ന ഉത്പന്നങ്ങൾ പരിചയപ്പെടുത്തൽ, പ്രോഡക്റ്റ് ലോഞ്ചിങ്, ബിസിനസ് മീറ്റുകൾ, സെമിനാറുകൾ, സാംസ്കാരിക സായാഹ്നങ്ങൾ, പുസ്തക പ്രകാശനം, എന്നിവയാണ് സഹകരണ എക്സ്പോയിലൂടെ ലക്ഷ്യമിടുന്നത്.

നാദാപുരം സർവീസ് സഹകരണ ബാങ്ക് നേതൃത്വത്തിൽ നടന്ന വിളംബര ദിനം ബാങ്ക് പ്രസിഡണ്ട് കെ പി കുമാരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ വി ഗോപാലൻ അധ്യക്ഷത വഹിച്ചു. എ മോഹൻദാസ് സ്വാഗതവും പി കെ മഹിജ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/109834/cooperative-expo-associates-and-staff-celebrated-the-declaration-day)