---
title: "ഭണ്ഡാരം കവർച്ച ; ഇരിങ്ങണ്ണൂർ പുറങ്കാവൽ വിഷ്ണു ക്ഷേത്രത്തിലെ ഭണ്ഡാരം കവർച്ച ചെയ്തു"
english_title: "Treasure Robbery; The treasury of Iringanur Purangaval Vishnu Temple was looted"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/109854/treasure-robbery-the-treasury-of-iringanur-purangaval-vishnu-temple-was-looted"
published_at: "2023-04-19T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643fff6e9f001_bandaram.jpg"
keywords: []
---

# ഭണ്ഡാരം കവർച്ച ; ഇരിങ്ങണ്ണൂർ പുറങ്കാവൽ വിഷ്ണു ക്ഷേത്രത്തിലെ ഭണ്ഡാരം കവർച്ച ചെയ്തു

> **Lead Summary:** ** ഇരിങ്ങണ്ണൂർ:** ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ പുറങ്കാവൽ മഹാവിഷ്ണു ക്ഷേത്രത്തിലെ ഭണ്ഡാരം ബുധനാഴ്ച രാത്രി കുത്തി തുറന്ന് പണം കവർച്ച ചെയ്തു.

## Article Content

** ഇരിങ്ങണ്ണൂർ:** ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ പുറങ്കാവൽ മഹാവിഷ്ണു ക്ഷേത്രത്തിലെ ഭണ്ഡാരം ബുധനാഴ്ച രാത്രി കുത്തി തുറന്ന് പണം കവർച്ച ചെയ്തു.

ഇന്ന് രാവിലെ ക്ഷേത്ര ദർശനത്തിനെത്തിയവരാണ് ഭണ്ഡാരം കുത്തി തുറന്നത് കണ്ടത്. ഇത് സംബന്ധിച്ച് ക്ഷേത്ര കമ്മറ്റി ഭാരവാഹികൾ നാദാപുരം പോലീസിൽ പരാതി നൽകി. പോലീസ് സംഘം സ്ഥലത്തെത്തി പരിശോധനകൾ ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/109854/treasure-robbery-the-treasury-of-iringanur-purangaval-vishnu-temple-was-looted)