---
title: "വടകര മാഹി കനാല്‍ നഷ്ടപരിഹാരം ഉടൻ വിതരണം ചെയ്യണം എൽ.ജെ.ഡി"
english_title: "Vadakara Mahi Canal compensation should be distributed immediately L.J.D"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/109876/vadakara-mahi-canal-compensation-should-be-distributed-immediately-ljd"
published_at: "2023-04-19T21:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644011eece73a_mahi_canal.jpg"
keywords: []
---

# വടകര മാഹി കനാല്‍ നഷ്ടപരിഹാരം ഉടൻ വിതരണം ചെയ്യണം എൽ.ജെ.ഡി

> **Lead Summary:** ** ഇരിങ്ങണ്ണൂർ: ** നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന വടകര മാഹി കനാലിന്റെ ഇരുവശത്തുമായി അധികമായി ഏറ്റെടുത്ത ഭൂമിക്ക് അർഹമായ നഷ്ടപരിഹാരം ഉടൻ വിതരണം ചെയ്യണമെന്ന് എൽ ജെ ഡി നാദാപുരം മണ്ഡലം പ്രവർത്തക യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു പ്രസ്തുത കനാലിലെ അഞ്ച് റീച്ചുകളിൽ ഒന്ന് മൂന്ന് അഞ്ച് റീച്ചുകളിലായി ആയിരത്തിലധികം ഉടമകൾക്കാണ് നഷ്ടപരിഹാരം ലഭിക്കാത്തത്.

## Article Content

** ഇരിങ്ങണ്ണൂർ: ** നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന വടകര മാഹി കനാലിന്റെ ഇരുവശത്തുമായി അധികമായി ഏറ്റെടുത്ത ഭൂമിക്ക് അർഹമായ നഷ്ടപരിഹാരം ഉടൻ വിതരണം ചെയ്യണമെന്ന് എൽ ജെ ഡി നാദാപുരം മണ്ഡലം പ്രവർത്തക യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു പ്രസ്തുത കനാലിലെ അഞ്ച് റീച്ചുകളിൽ ഒന്ന് മൂന്ന് അഞ്ച് റീച്ചുകളിലായി ആയിരത്തിലധികം ഉടമകൾക്കാണ് നഷ്ടപരിഹാരം ലഭിക്കാത്തത്.

ഭൂമി അളന്നു നടപടികൾ മാസങ്ങൾക്ക് മുമ്പ് പൂർത്തിയായിട്ടും ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഇതുവരെയും ഉണ്ടായിട്ടില്ല. നഷ്ടപരിഹാരം ഉടൻ വിതരണം ചെയ്യാൻ അധികൃതർ തയ്യാറാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

മണ്ഡലം പ്രസിഡണ്ട് പി എം നാണു അധ്യക്ഷത വഹിച്ചു സെക്രട്ടറി എം പി വിജയൻ , ഇ. കെ കുഞ്ഞിക്കണ്ണൻ വത്സരാജ് മണലാട്ട് , കെ.സി വിനയകുമാർ ,ടി.രാമകൃഷ്ണൻ ,വി കെ പവിത്രൻ , കെ .രജീഷ്, ഗംഗാധരൻ പാച്ചാക്കര , എം.പി . നിർമല ,കെ പി കുമാരൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/109876/vadakara-mahi-canal-compensation-should-be-distributed-immediately-ljd)