---
title: "മാലിന്യം പറമ്പിൽ കത്തിച്ചു ; വീട്ടുടമസ്ഥന് 3000 രൂപ പിഴയിട്ട് നാദാപുരം ഗ്രാമപഞ്ചായത്ത് "
english_title: "Garbage was burned in the fields; Nadapuram village panchayat fined the house owner 3000 rupees"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/110033/garbage-was-burned-in-the-fields-nadapuram-village-panchayat-fined-the-house-owner-3000-rupees"
published_at: "2023-04-20T18:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644133fd816bd_penalty.jpg"
keywords: []
---

# മാലിന്യം പറമ്പിൽ കത്തിച്ചു ; വീട്ടുടമസ്ഥന് 3000 രൂപ പിഴയിട്ട് നാദാപുരം ഗ്രാമപഞ്ചായത്ത് 

> **Lead Summary:** **നാദാപുരം: **വീട്ടിലെ മാലിന്യങ്ങൾ പറമ്പിൽ കൂട്ടിയിട്ട് കത്തിച്ച ഗൃഹനാഥനെതിരെ നാദാപുരം ഗ്രാമപഞ്ചായത്ത് നടപടിയെടുത്തു. നാദാപുരം ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് പൂക്കോട്ടു പറമ്പത്ത് കോയ എന്നിവർക്ക് എതിരെ നടപടി എടുത്തത്. മാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്തതിന് ഇദ്ദേഹത്തിൽ നിന്നും 3000 രൂപ പിഴ ഈടാക്കി.

## Article Content

**നാദാപുരം: **വീട്ടിലെ മാലിന്യങ്ങൾ പറമ്പിൽ കൂട്ടിയിട്ട് കത്തിച്ച ഗൃഹനാഥനെതിരെ നാദാപുരം ഗ്രാമപഞ്ചായത്ത് നടപടിയെടുത്തു. നാദാപുരം ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് പൂക്കോട്ടു പറമ്പത്ത് കോയ എന്നിവർക്ക് എതിരെ നടപടി എടുത്തത്. മാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്തതിന് ഇദ്ദേഹത്തിൽ നിന്നും 3000 രൂപ പിഴ ഈടാക്കി.

വീട്ടിൽ ശേഖരിച്ചു വച്ച മാലിന്യങ്ങൾ ഇദ്ദേഹം കഴിഞ്ഞ ദിവസം വീടിനു പുറകുവശത്തെ പറമ്പിൽ കൂട്ടിയിട്ട് കത്തിക്കുകയും പറമ്പിൽ തീപിടുത്തം ഉണ്ടാകുകയും ചെയ്തിരുന്നു. ഇതേ തുടർന്നായിരുന്നു ഗ്രാമപഞ്ചായത്ത് നടപടിയെടുത്തത്. പഞ്ചായത്ത് ഉദ്യോഗസ്ഥരായ ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു, എം ടി പ്രജിത്ത് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സെക്രട്ടറി ടി ഷാഹുൽ ഹമീദ് 3000 രൂപ പിഴ ഈടാക്കി . ജൈവമാലിന്യങ്ങൾ സ്വന്തം ഉത്തരവാദിത്വത്തിലും ,പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ ഹരിത കർമ്മ സേനയ്ക്കു കൈമാറണമെന്നും അല്ലാത്തവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും സെക്രട്ടറി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/110033/garbage-was-burned-in-the-fields-nadapuram-village-panchayat-fined-the-house-owner-3000-rupees)