---
title: "തെങ്ങിന് തീപിടിച്ചു; ചെക്യാട് പടക്കം പൊട്ടിച്ചതിൽ നിന്നുള്ള തീപ്പൊരി പാറി തെങ്ങിന് തീപിടിച്ചു"
english_title: "The coconut caught fire; A spark from Chekyat's firecrackers caught the coconut on fire"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/110114/the-coconut-caught-fire-a-spark-from-chekyats-firecrackers-caught-the-coconut-on-fire"
published_at: "2023-04-21T08:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6441fa531eb59_coconut.jpg"
keywords: []
---

# തെങ്ങിന് തീപിടിച്ചു; ചെക്യാട് പടക്കം പൊട്ടിച്ചതിൽ നിന്നുള്ള തീപ്പൊരി പാറി തെങ്ങിന് തീപിടിച്ചു

> **Lead Summary:** ** പാറക്കടവ്: **ചെക്യാട് പടക്കം പൊട്ടിച്ചതിൽ നിന്നുള്ള തീപ്പൊരി പാറി തെങ്ങിന് തീപിടിച്ചു. ചെക്യാട് മുണ്ടോള്‍ പള്ളിക്കു സമീപം വലിയവീട്ടിൽ ഉസ്മാൻ്റെ പറമ്പിലെ തെങ്ങിനാണ് തീപ്പിടിച്ചത് .

## Article Content

** പാറക്കടവ്: **ചെക്യാട് പടക്കം പൊട്ടിച്ചതിൽ നിന്നുള്ള തീപ്പൊരി പാറി തെങ്ങിന് തീപിടിച്ചു. ചെക്യാട് മുണ്ടോള്‍ പള്ളിക്കു സമീപം വലിയവീട്ടിൽ ഉസ്മാൻ്റെ പറമ്പിലെ തെങ്ങിനാണ് തീപ്പിടിച്ചത് .

ഇന്നലെ രാത്രി പതിനൊന്നോടെ കുട്ടികൾ പടക്കം പൊട്ടിച്ചതിൽ നിന്നുള്ള തീപ്പൊരി മൂലം തീപിടിക്കുകയായിരുന്നു.110kv ലൈനിൽ സമീപം ആയത് ജനങ്ങളിൽ പരിഭ്രാന്തി പരത്തി.

നാദാപുരം ഫയർ ആൻ്റ് റെസ്ക്യു അസി സ്റ്റേഷൻ ഓഫീസർ സുജേഷ് കുമാറിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേന സംഭവ സ്ഥലത്ത് എത്തി തീ അണച്ചു.

ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ എം കെ ലിനീഷ്, കെ മനോജ്, എ പി ഷൈജേഷ് കെ എം ഷിജു തുടങ്ങിയവർ തീ അണയ്ക്കൽ പ്രക്രിയയിൽ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/110114/the-coconut-caught-fire-a-spark-from-chekyats-firecrackers-caught-the-coconut-on-fire)