---
title: "രക്തസാക്ഷി സ്മാരകം; ഒഞ്ചിയം രക്തസാക്ഷികൾക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്മാരകം ഉയർന്നു"
english_title: "Martyrs Memorial; Communist Party's monument to Onchium Martyrs rises"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/110138/martyrs-memorial-communist-partys-monument-to-onchium-martyrs-rises"
published_at: "2023-04-21T10:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644219f9c8151_onjiyam.jpg"
keywords: []
---

# രക്തസാക്ഷി സ്മാരകം; ഒഞ്ചിയം രക്തസാക്ഷികൾക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്മാരകം ഉയർന്നു

> **Lead Summary:** **ഒഞ്ചിയം: ** മുക്കാൽ നൂറ്റാണ്ടിനിപ്പുറം ഒഞ്ചിയം രക്തസാക്ഷികൾക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്മാരകം ഉയർന്നു. സി പി ഐ ഒഞ്ചിയം രക്തസാക്ഷി സ്മാരകം ഉദ്ഘാടനം ഞായറാഴ്ച്ച വൈകിട്ട് 5 മണിക്ക്.

## Article Content

**ഒഞ്ചിയം: ** മുക്കാൽ നൂറ്റാണ്ടിനിപ്പുറം ഒഞ്ചിയം രക്തസാക്ഷികൾക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്മാരകം ഉയർന്നു. സി പി ഐ ഒഞ്ചിയം രക്തസാക്ഷി സ്മാരകം ഉദ്ഘാടനം ഞായറാഴ്ച്ച വൈകിട്ട് 5 മണിക്ക്.

ഒഞ്ചിയം രക്തസാക്ഷിത്വത്തിന്റെ എഴുപത്തി അഞ്ചാം വാർഷികാചരണത്തിന്റെ ഭാഗമായി സി പി ഐ വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒഞ്ചിയം വയലിൽ നിർമ്മിച്ച സ്മാരക സ്തൂപത്തിന്റെ ഉദ്ഘാടനം ഏപ്രിൽ 23 ഞായർ വൈ:5 മണിക്ക് സി പി ഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ഡോ. : ബാലചന്ദ്ര കാം ഗോ നിർവ്വഹിക്കും.

ദേശീയ കൗൺസിൽ അംഗം സത്യൻ മൊകേരി പതാക ഉയർത്തും. റവന്യൂ മന്ത്രി കെ രാജൻ , ടി വി ബാലൻ, പി വസന്തം, കെ കെ ബാലൻ, ഇ കെ വിജയൻ എം എൽ എ , എം നാരായണൻ, പി ഗവാസ്, പി സുരേഷ് ബാബു, ആർ സത്യൻ രജീന്ദ്രൻ കപ്പള്ളി, എൻ എം ബിജു, വിപി രാഘവൻ പ്രസംഗിക്കും. സ്വാഗത സംഘം ചെയർമാൻ ടി കെ രാജൻ മാസ്റ്റർ അദ്ധ്യക്ഷത വഹിക്കും.

വൈകിട്ട് 4 മണിക്ക് പ്രകടനം വെള്ളികുളങ്ങര നിന്ന് ഒഞ്ചിയത്തേക്ക് ആരംഭിക്കും. വിവിധ കലാപരിപാടികളും അരങ്ങേറും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/110138/martyrs-memorial-communist-partys-monument-to-onchium-martyrs-rises)