---
title: "മൊബൈൽ കള്ളൻ; കല്ലാച്ചി റൂബിയാൻ സൂപ്പർമാർക്കറ്റിൽ മൊബൈൽ ഫോൺ മോഷണം"
english_title: "Mobile Thief; Mobile phone theft in Kalachi Rubiyan supermarket"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/110144/mobile-thief-mobile-phone-theft-in-kalachi-rubiyan-supermarket"
published_at: "2023-04-21T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6442204586e04_kallan.jpg"
keywords: []
---

# മൊബൈൽ കള്ളൻ; കല്ലാച്ചി റൂബിയാൻ സൂപ്പർമാർക്കറ്റിൽ മൊബൈൽ ഫോൺ മോഷണം

> **Lead Summary:** **നാദാപുരം: **കല്ലാച്ചിൽ സൂപ്പർമാർക്കറ്റിൽ മോഷണം. കല്ലാച്ചി റൂബിയാൻ സൂപ്പർമാർക്കറ്റിലാണ് ഇന്നലെ മൊബൈൽ ഫോൺ മോഷണം നടന്നത്. മോഷണ ദൃശ്യം സിസിടിവി ക്യാമറയിൽ.

## Article Content

**നാദാപുരം: **കല്ലാച്ചിൽ സൂപ്പർമാർക്കറ്റിൽ മോഷണം. കല്ലാച്ചി റൂബിയാൻ സൂപ്പർമാർക്കറ്റിലാണ് ഇന്നലെ മൊബൈൽ ഫോൺ മോഷണം നടന്നത്. മോഷണ ദൃശ്യം സിസിടിവി ക്യാമറയിൽ.

സൂപ്പർ മാർട്ടിലെ പാട്നർമാരിൽ ഒരാളായ നരിപ്പറ്റ സ്വദേശി ഹൈദറിൻ്റെ മൊബൈൽ ഫോണാണ് മോഷണം പോയത്. ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് സംഭവം. ഹൈദർ ക്യാഷ് കൗണ്ടറിൽ ഫോൺ വെച്ച ശേഷം സാധനങ്ങൾ എടുത്തു മാറ്റുന്നതിനിടെയാണ് ഒരാൾ ഫോൺ കൈക്കലാക്കിയത്.

ഇദ്ദേഹം മൊബൈൽ അരയിൽ തിരുകി വെക്കുന്നതായും ദൃശ്യത്തിൽ കാണുന്നുണ്ട്. ഹൈദർ നാദാപുരം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മോഷണ ദൃശ്യം വ്യാപാരികളുടെ വാട്സ് ആപ്പ് ഗ്രൂപ്പിലടക്കം പ്രചരിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/110144/mobile-thief-mobile-phone-theft-in-kalachi-rubiyan-supermarket)