---
title: "പൊലീസ് മൊഴിയെടുത്തു; കുറുവന്തേരിയിലെ ആൾകൂട്ട അക്രമത്തിൽ പൊലീസ് നടപടി തുടങ്ങി "
english_title: "The police took a statement; Police have started action in the mob violence in Kuruvantheri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/110147/the-police-took-a-statement-police-have-started-action-in-the-mob-violence-in-kuruvantheri"
published_at: "2023-04-21T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6442235110663_mardhanam.jpg"
keywords: []
---

# പൊലീസ് മൊഴിയെടുത്തു; കുറുവന്തേരിയിലെ ആൾകൂട്ട അക്രമത്തിൽ പൊലീസ് നടപടി തുടങ്ങി 

> **Lead Summary:** **നാദാപുരം:** ക്രൂരമായ മർദ്ദനമേറ്റ യുവാവിൽ നിന്ന് പൊലീസ് മൊഴിയെടുത്തു. കുറുവന്തേരിയിൽ ആൾകൂട്ട അക്രമമെന്ന പരാതിയിൽ പൊലീസ് നടപടി തുടങ്ങി. യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച് മാരകമായി പരുക്കേൽപ്പിച്ച അക്രമികൾക്കെതിരെ നടപടി എടുത്തില്ലെന്ന പരാതിക്കിടെയാണ് വളയം പൊലീസ് കേസെടുത്ത് അന്വേഷിക്കാൻ തീരുമാനിച്ചത്.

## Article Content

**നാദാപുരം:** ക്രൂരമായ മർദ്ദനമേറ്റ യുവാവിൽ നിന്ന് പൊലീസ് മൊഴിയെടുത്തു. കുറുവന്തേരിയിൽ ആൾകൂട്ട അക്രമമെന്ന പരാതിയിൽ പൊലീസ് നടപടി തുടങ്ങി. യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച് മാരകമായി പരുക്കേൽപ്പിച്ച അക്രമികൾക്കെതിരെ നടപടി എടുത്തില്ലെന്ന പരാതിക്കിടെയാണ് വളയം പൊലീസ് കേസെടുത്ത് അന്വേഷിക്കാൻ തീരുമാനിച്ചത്.

കുറുവന്തേരിയിലെ അമ്മംപാറയിൽ അമ്പാടി എന്ന രജീഷി(36)ന് ഞായറാഴ്ച രാത്രി അക്രമിച്ചത്. പത്തോളം വരുന്ന അക്രമി സംഘം യുവാവിനെ വീട്ടിനകത്തുനിന്നും ബലമായി വലിച്ചിറക്കി മർദ്ദിക്കുകയായിരുന്നു. ഏറേ നേരം വളഞ്ഞിട്ട് തല്ലിയയുവാവിനെ അമ്മ ജാനുവാണ് രക്ഷപ്പെടുത്തി വീട്ടിനകത്തെത്തിച്ചത്.

അക്രമികളെ ഭയന്ന് പുറത്തിറങ്ങാതിരുന്ന രജീഷിനെ തിങ്കളാഴ്ച രാത്രിയാണ് അമ്മ ജാനു നാദാപുരം താലൂക്ക് ആശുപത്രിയിലെത്തിച്ചത്. കാലിന്റെ എല്ലിന് ക്ഷതമേറ്റതിനാൽ പിറ്റേ ദിവസം വളയം ഗവൺമെന്റ് ആശുപത്രിയിലും മറ്റൊരു സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി.

ഇപ്പോൾ എഴുന്നേറ്റു നടക്കാൻ പോലുമാവാതെ വീട്ടിൽ കിടപ്പാണ്. മുഖത്തും കാലിനും സാരമായി പരുക്കേല്ക്കുകയും ദേഹമാസകലം തല്ലുകൊണ്ട് പാടുകളുമുണ്ട്.

എന്നാൽ മദ്യപിച്ച് ലക്ക് കെട്ട യുവാവ് പ്രദേശത്തെ വീടികളിൽ ഒളിഞ്ഞ് നോക്കിയതായും സത്രീകളെയും മറ്റും മൊബൈൽ ഫോണിലൂടെ അസഭ്യ പറഞ്ഞതായും ഇത് ചോദ്യം ചെയ്യാൻ എത്തിയവരാണ് അക്രമിച്ചതെന്നും സൂചനയുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/110147/the-police-took-a-statement-police-have-started-action-in-the-mob-violence-in-kuruvantheri)