---
title: "ജാമ്യമില്ലാ കുറ്റം ചുമത്തി; ആൾകൂട്ട അക്രമത്തിന് ആറ് പേർക്കെതിരെ കേസെടുത്തു "
english_title: "Charged with no bail; A case has been registered against six people for mob violence"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/110238/charged-with-no-bail-a-case-has-been-registered-against-six-people-for-mob-violence"
published_at: "2023-04-21T18:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6442890c94701_mardhanam.jpg"
keywords: []
---

# ജാമ്യമില്ലാ കുറ്റം ചുമത്തി; ആൾകൂട്ട അക്രമത്തിന് ആറ് പേർക്കെതിരെ കേസെടുത്തു 

> **Lead Summary:** **വളയം: **കുറുവന്തേരിയിൽ സാമൂഹിക വിരുദ്ധ പ്രവർത്തന നടത്തിയെന്ന പരാതി ഉയർന്ന യുവാവിനെ നാട്ടുകാർ കൈകാര്യം ചെയ്ത സംഭവത്തിൽ ഒടുവിൽ പൊലീസ് ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തു. ആൾകൂട്ട അക്രമത്തിന് ആറ് പേർക്കെതിരെയാണ് കേസെടുത്തത്. കുറുവന്തേരിയിലെ അമ്മംപാറയിൽ അമ്പാടി എന്ന രജീഷിനെ അക്രമിച്ച സംഭവത്തിലാണ് ഐപിസി 341,343,325,324 എന്നീ കുറ്റങ്ങൾ ചുമതി കേസെടുത്തത്.

## Article Content

**വളയം: **കുറുവന്തേരിയിൽ സാമൂഹിക വിരുദ്ധ പ്രവർത്തന നടത്തിയെന്ന പരാതി ഉയർന്ന യുവാവിനെ നാട്ടുകാർ കൈകാര്യം ചെയ്ത സംഭവത്തിൽ ഒടുവിൽ പൊലീസ് ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തു. ആൾകൂട്ട അക്രമത്തിന് ആറ് പേർക്കെതിരെയാണ് കേസെടുത്തത്. കുറുവന്തേരിയിലെ അമ്മംപാറയിൽ അമ്പാടി എന്ന രജീഷിനെ അക്രമിച്ച സംഭവത്തിലാണ് ഐപിസി 341,343,325,324 എന്നീ കുറ്റങ്ങൾ ചുമതി കേസെടുത്തത്.

ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് പത്തോളം വരുന്ന അക്രമി സംഘം യുവാവിനെ വീട്ടിനകത്തുനിന്നും ബലമായി വലിച്ചിറക്കി മർദിച്ചുവെന്നാണ് പരാതി. ഏറേ നേരം വളഞ്ഞിട്ട് തല്ലിയയുവാവിനെ അമ്മ ജാനുവാണ് രക്ഷപ്പെടുത്തി വീട്ടിനകത്തെത്തിച്ചത്. അക്രമികളെ ഭയന്ന് പുറത്തിറങ്ങാതിരുന്ന രജീഷിനെ തിങ്കളാഴ്ച രാത്രിയാണ് അമ്മ ജാനു നാദാപുരം താലൂക്ക് ആശുപത്രിയിലെത്തിച്ചത്.

കാലിന്റെ എല്ലിന് ക്ഷതമേറ്റതിനാൽ പിറ്റേ ദിവസം വളയം ഗവൺമെന്റ് ആശുപത്രിയിലും മറ്റൊരു സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. ഇപ്പോൾ എഴുന്നേറ്റു നടക്കാൻ പോലുമാവാതെ വീട്ടിൽ കിടപ്പാണ്. മുഖത്തും കാലിനും സാരമായി പരുക്കേല്ക്കുകയും ദേഹമാസകലം തല്ലുകൊണ്ട് പാടുകളുമുണ്ട്.

എന്നാൽ മദ്യപിച്ച് ലക്ക് കെട്ട യുവാവ് പ്രദേശത്തെ വീടികളിൽ ഒളിഞ്ഞ് നോക്കിയതായും സത്രീകളെയും മറ്റും മൊബൈൽ ഫോണിലൂടെ അസഭ്യ പറഞ്ഞതായും ഇത് ചോദ്യം ചെയ്യാൻ എത്തിയവരാണ് അക്രമിച്ചതെന്നും സൂചനയുണ്ട്.നേരത്തെ ഉറങ്ങിക്കിടക്കുകയായിരുന്ന യുവാവിൻ്റെ ദേഹത്ത് ചെങ്കകല്ല് കൊണ്ടിട്ട് വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയാണ് രജീഷ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/110238/charged-with-no-bail-a-case-has-been-registered-against-six-people-for-mob-violence)