---
title: "കള്ളനെ പൊക്കി; കല്ലാച്ചിയിലെ മൊബൈൽ ഫോൺ മോഷ്ടാവ് പിടിയിൽ "
english_title: "Pick up the thief; Mobile phone thief arrested in Kalachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/110243/pick-up-the-thief-mobile-phone-thief-arrested-in-kalachi"
published_at: "2023-04-21T19:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644294dd54517_kallan.jpg"
keywords: []
---

# കള്ളനെ പൊക്കി; കല്ലാച്ചിയിലെ മൊബൈൽ ഫോൺ മോഷ്ടാവ് പിടിയിൽ 

> **Lead Summary:** > **നാദാപുരം: **കല്ലാച്ചിലെ റൂബിയാൻ സൂപ്പർമാർക്കറ്റിലെ മൊബൈൽ മോഷ്ടാവിനെ പൊലീസ് കൈയ്യോടെ പൊക്കി.അരൂർ സ്വദേശിയാണ് "മാന്യനായ" കള്ളൻ. മോഷ്ടാവിനെയും മൊബൈൽ ഫോണും പൊലീസ് നാദാപുരം സ്റ്റേഷനിൽ എത്തിച്ചു.

## Article Content

> **നാദാപുരം: **കല്ലാച്ചിലെ റൂബിയാൻ സൂപ്പർമാർക്കറ്റിലെ മൊബൈൽ മോഷ്ടാവിനെ പൊലീസ് കൈയ്യോടെ പൊക്കി.അരൂർ സ്വദേശിയാണ് "മാന്യനായ" കള്ളൻ. മോഷ്ടാവിനെയും മൊബൈൽ ഫോണും പൊലീസ് നാദാപുരം സ്റ്റേഷനിൽ എത്തിച്ചു.

പരാതിക്കാരൻ മാപ്പ് നൽകിയതിനാൽ കേസെടുക്കാതെ വിട്ടയച്ചു. ഇന്നലെ രാത്രിയാണ് മൊബൈൽ ഫോൺ മോഷണം നടന്നത്. മോഷണ ദൃശ്യം സിസിടിവി ക്യാമറയി പതിഞ്ഞിരുന്നു സൂപ്പർ മാർട്ടിലെ പാട്നർമാരിൽ ഒരാളായ നരിപ്പറ്റ സ്വദേശി ഹൈദറിൻ്റെ മൊബൈൽ ഫോണാണ് മോഷണം പോയത്.

ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് സംഭവം. ഹൈദർ ക്യാഷ് കൗണ്ടറിൽ ഫോൺ വെച്ച ശേഷം സാധനങ്ങൾ എടുത്തു മാറ്റുന്നതിനിടെയാണ് ഒരാൾ ഫോൺ കൈക്കലാക്കിയത്.

ഇദ്ദേഹം മൊബൈൽ അരയിൽ തിരുകി വെക്കുന്നതായും ദൃശ്യത്തിൽ കാണുന്നുണ്ട്. ഹൈദർ നാദാപുരം പൊലീസിൽ പരാതി നൽകിയിരുന്നു. ഇന്ന് ഉച്ചയോടെയാണ് പ്രതിക്ക് മാപ്പ് നൽകി വിട്ടയച്ചത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/110243/pick-up-the-thief-mobile-phone-thief-arrested-in-kalachi)