---
title: "പൊലീസിന് നേരെ കൈയ്യേറ്റം ; കുറുവന്തേരിയിൽ 16 പേർക്കെതിരെ കേസ്"
english_title: "Assault on the police; Case against 16 people in Kuruvantheri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/110447/assault-on-the-police-case-against-16-people-in-kuruvantheri"
published_at: "2023-04-22T22:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64440db736da7_policinodkayyettam.jpg"
keywords: []
---

# പൊലീസിന് നേരെ കൈയ്യേറ്റം ; കുറുവന്തേരിയിൽ 16 പേർക്കെതിരെ കേസ്

> **Lead Summary:** ** വളയം: **പെരുന്നാൾ തലേന്ന് നടുറോഡിൽ വെച്ച് പടക്കം പൊട്ടിച്ചതിനെ എതിർത്ത പൊലീസുകാരെ കൈയ്യേറ്റം ചെയ്യുകയും കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തതിന് 16 പേർക്കെതിരെ കേസ്. കുറുവന്തേരി കല്ലികണ്ടി പള്ളിക്ക് സമീപത്ത് വെച്ചാണ് ഇന്നലെ രാത്രി പൊലീസും ഒരു വിഭാഗം നാട്ടുകാരും തമ്മിൽ സംഘർഷമുണ്ടായത്.

## Article Content

** വളയം: **പെരുന്നാൾ തലേന്ന് നടുറോഡിൽ വെച്ച് പടക്കം പൊട്ടിച്ചതിനെ എതിർത്ത പൊലീസുകാരെ കൈയ്യേറ്റം ചെയ്യുകയും കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തതിന് 16 പേർക്കെതിരെ കേസ്. കുറുവന്തേരി കല്ലികണ്ടി പള്ളിക്ക് സമീപത്ത് വെച്ചാണ് ഇന്നലെ രാത്രി പൊലീസും ഒരു വിഭാഗം നാട്ടുകാരും തമ്മിൽ സംഘർഷമുണ്ടായത്.

= [https://youtu.be/QzV2Z9MKWok](https://youtu.be/QzV2Z9MKWok)

റോഡിൽ നിന്ന് പടക്കം പൊട്ടിക്കരുതെന്നും സമീപത്തെഗൗണ്ടിലേക്ക് മാറ്റണമെന്നും വളയം സ്റ്റേഷനിൽ നിന്നെത്തിയ പൊലീസുകാർ ആവശ്യപ്പെട്ടു. ഇതിൽ ചിലർ പ്രകോപിതരായി പൊലീസുകാർക്കെതിരെ തിരിഞ്ഞു. അഞ്ച് പോലീസുകാർ മാത്രമായിരുന്നു സംഭവ സമയത്ത് ഉണ്ടായിരുന്നത്. ഏറെ നേരത്തെ വാക്ക് വാദത്തിനൊടുവിൽ പൊലീസുകാർ പിന്മാറി.

പൊലീസുകാരെ അസഭ്യം പറഞ്ഞ് മടക്കി അയക്കുന്ന വീഡിയോ ദൃശ്യം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിനിടെയാണ് കണ്ടാൽ അറിയാവുന്ന 16 പേർക്കെതിരെ ഇന്ന് കേസെടുത്തത്. അശ്രദ്ധയായി സ്പോടക വസ്തു കൈകാര്യം ചെയ്തത് ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ്. എന്നാൽ നാട്ടുകാരെ ഒന്നടങ്കം ഒരു പോലീസുകാരൻ പട്ടിഎന്ന് വിളിച്ചതിനെയാണ് ചോദ്യം ചെയ്തതെന്നാണ് മറുവിഭാഗത്തിൻ്റെ വാദം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/110447/assault-on-the-police-case-against-16-people-in-kuruvantheri)