---
title: "ഇയ്യംങ്കോട് എക്കോട്ട് കുളങ്ങര പറമ്പിൽ വൻ തീപിടുത്തം "
english_title: "A huge fire broke out in the Kulangara field near Iyamankot"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/110557/a-huge-fire-broke-out-in-the-kulangara-field-near-iyamankot"
published_at: "2023-04-23T16:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644516b4789a0_fire.jpg"
keywords: []
---

# ഇയ്യംങ്കോട് എക്കോട്ട് കുളങ്ങര പറമ്പിൽ വൻ തീപിടുത്തം 

> **Lead Summary:** **നാദാപുരം: **ശക്തമായ വേനൽ ചൂടിനിടയിൽ ഇയ്യംങ്കോട് എക്കോട്ട് കുളങ്ങര പറമ്പിൽ വൻ തീപിടുത്തം . ശക്തമായ വേനലിൽ അടിക്കാട് കരിഞ്ഞുണങ്ങിയത് കാരണം തീ ആളി പടർന്നു .ആൾ താമസമില്ലാത്തത് വലിയ പറമ്പ് ആയത് കൊണ്ട് വീടുകൾക്കോ ആളുകൾക്കോ അപകടമുണ്ടായില്ല. 

## Article Content

**നാദാപുരം: **ശക്തമായ വേനൽ ചൂടിനിടയിൽ ഇയ്യംങ്കോട് എക്കോട്ട് കുളങ്ങര പറമ്പിൽ വൻ തീപിടുത്തം . ശക്തമായ വേനലിൽ അടിക്കാട് കരിഞ്ഞുണങ്ങിയത് കാരണം തീ ആളി പടർന്നു .ആൾ താമസമില്ലാത്തത് വലിയ പറമ്പ് ആയത് കൊണ്ട് വീടുകൾക്കോ ആളുകൾക്കോ അപകടമുണ്ടായില്ല. 

നാട്ടുകാർ ഒരുപാട് ശ്രമം നടത്തിയിട്ടും തീ അണക്കാൻ കഴിയാത്തത് കാരണം ചേലക്കാട് ഫയർ ഫോസിൽ വിളിച്ചു. അവർ വന്നു ഏറെ നേരത്തെ പരിശ്രമത്തിനു ശേഷം തീ അണച്ചു. 

വാർഡ് മെമ്പർ സി കെ നാസറിന്റെ നേതൃത്വത്തിൽ ഫയർ ഫോഴ്‌സും നാട്ടുകാരും തീ അണക്കാൻ നേതൃത്വം നൽകി.

വന്നാന്റവിട പാത്തൂട്ടിയുടെ പറമ്പിലാണ് തീപിടിച്ചത്.ഫയർ ഓഫീസർ മാരായ ഷൈജേഷ് ബിജു ലിനീഷ് വൈഷ്ണവ്ജിത് ലിനീഷ് എംകെ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/110557/a-huge-fire-broke-out-in-the-kulangara-field-near-iyamankot)