---
title: "ഉദ്ഘാടനം ഇന്ന്: എടച്ചേരി സർവ്വീസ് സഹകരണബേങ്ക് നൂറാം വാർഷിക ആഘോഷത്തിന് ഇന്ന് തുടക്കം "
english_title: "Inauguration Today: Edachery Service Co-operative Bank 100th Anniversary celebrations begin today"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/110619/inauguration-today-edachery-service-co-operative-bank-100th-anniversary-celebrations-begin-today"
published_at: "2023-04-24T08:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6445ed4744bb5_shivan.jpg"
keywords: []
---

# ഉദ്ഘാടനം ഇന്ന്: എടച്ചേരി സർവ്വീസ് സഹകരണബേങ്ക് നൂറാം വാർഷിക ആഘോഷത്തിന് ഇന്ന് തുടക്കം 

> **Lead Summary:** **എടച്ചേരി:** സാധാരണക്കാർക്ക് സ്വാന്തനം പകർന്ന സഹകരണ പ്രസ്ഥാനം വിശ്വസ്ഥതയുടെ നൂറിൻ്റെ നിറവിൽ. എടച്ചേരി സർവ്വീസ് സഹകരണബേങ്ക് 100-ാം വാർഷികാഘോഷം ഇന്ന് മുതൽ 2024 മാർച്ച് വരെ ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളോടെ നടത്തക്കും.

## Article Content

**എടച്ചേരി:** സാധാരണക്കാർക്ക് സ്വാന്തനം പകർന്ന സഹകരണ പ്രസ്ഥാനം വിശ്വസ്ഥതയുടെ നൂറിൻ്റെ നിറവിൽ. എടച്ചേരി സർവ്വീസ് സഹകരണബേങ്ക് 100-ാം വാർഷികാഘോഷം ഇന്ന് മുതൽ 2024 മാർച്ച് വരെ ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളോടെ നടത്തക്കും.

ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ഇന്ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവ്വഹിക്കും. ബേങ്കിന്റെ പുതിയ മൊബൈൽ ആപ്പ് തുറമുഖവകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യും.

ഇ.കെ. വിജയൻ എം എൽ എ അധ്യക്ഷത വഹിക്കും. പ്രമുഖ സഹകാരികളും രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും ആശംസകൾ അർപ്പിച്ച് സംസാരിക്കും. ഉദ്ഘാടന ചടങ്ങിന് ശേഷം 7 മണിക്ക് വയലിൻ - ചെണ്ട ഫ്യൂഷനും, മെഗാഷോയും അരങ്ങേറും. പിന്നീട് വിവിധ ഘട്ടങ്ങളിലായി സഹകരണ സെമിനാർ, ഇടപാടുകാരുടെ സംഗമം, കുടുംബശ്രീ സംഗമം,മെഡിക്കൽ ക്യാമ്പ് തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിക്കും.

1924 ജനുവരി 19 മുതൽ വിവിധോദ്ദേശ ഐക്യനാണയ സംഘമായി നിലവിൽ വരികയും അന്നത്തെ സാമൂഹ്യ സാഹചര്യങ്ങളിൽ നാമമാത്ര പ്രവർത്തനം നടത്തുകയും ചെയ്ത സംഘം 1962 ജൂലൈ 1 ന് എടച്ചേരി സർവ്വീസ് ബാങ്കായി മാറുകയാണ് ഉണ്ടായത്. പിന്നീട് ഒരു നൂറ്റാണ്ടിന്റെ പ്രവർത്തന അനുഭവമാണ് ബേങ്കിനുള്ളത്.

ഈയൊരു കാലയളവിൽ സമൂഹത്തിലുണ്ടായിട്ടുള്ള മാറ്റങ്ങളിലൂടെയും,ശാസ്ത്രസാങ്കേതികരംഗത്തുണ്ടായ കുതിച്ചുചാട്ടങ്ങളിലൂടെയും ബേങ്ക് കടന്നുപോയിട്ടുണ്ട്.

പഴയതും, പുതിയതുമായ തലമുറകളുടെ ബേങ്കിംഗ് ആവശ്യങ്ങളും താൽപര്യങ്ങളും പൂർണ്ണമായും തൃപ്തിപ്പെടുത്തുകയും നൂതന ബാങ്കിംഗ് സൗകര്യങ്ങൾ പരമാവധി എല്ലാവരിലും എത്തിക്കാനുള്ള ബാങ്കിംഗ് പ്രൊഫഷണലിസവും സ്വായത്തമാക്കി സഹകരണ ആശയങ്ങളുടെ അടിത്തറയിൽ ഉറച്ചുനിന്നുകൊണ്ടു തന്നെ അങ്ങേയറ്റം ജീവകാരുണ്യപരവും, അതേ സമയം സുതാര്യതയും ഉറപ്പ് വരുത്തിക്കൊണ്ടുമാണ് ബേങ്കിന്റെ ദൈനംദിന പ്രവർത്തനങ്ങൾ മുന്നോട്ടു പോവുന്നത് അതത് സമയത്തെ സർക്കാരുകൾ നിർദ്ദേശിക്കുന്നതും സഹകാരികളുടെയും ബേങ്കിന്റെ അഭ്യുദയകാംക്ഷികളുടെയും ഭാഗത്തുനിന്ന് ഉണ്ടാവുന്നതുമായ നിർദേശങ്ങൾക്കും, ആവശ്യങ്ങൾക്കു മനുസരിച്ച് കാലികമായ സാമൂഹ്യ ഉത്തരവാദിത്വം ഏറ്റെടുത്ത് സഹകരണസ്ഥാപനം എന്ന നിലയിൽ നിർവ്വഹിച്ചു വരുന്നുണ്ട്. 2010 മുതൽ തുടർച്ചയായി ലാഭത്തിൽ പ്രവർത്തിച്ചു വരുന്നു.

ഓഹരി ഉടമകൾക്ക് 20 ശതമാനം ലാഭവിഹിതം നൽകിവരുന്നു. യാതൊരു സങ്കുചിത താൽപര്യവുമില്ലാതെ എല്ലാ വിഭാഗം ആളുകൾക്കും അംഗത്വവും വായ്പയും നൽകിവരുന്നു. ബേങ്കിന് ഇന്ന് 115 കോടിയുടെ നിക്ഷേപവും 85 കോടിയുടെ വായ്പ ബാക്കി നില്പ്പുമുണ്ട്.

> 8000ൽ പരം "എ' ക്ലാസ് അംഗങ്ങളും 3145 ഡി ക്ലാസ് അംഗങ്ങളും,30000 ൽ പരം 'സി' ക്ലാസ് അംഗങ്ങളുമുണ്ട്. ജില്ലയിലെ പ്രമുഖ ക്ലാസ് 1 സെഷൽ ഗ്രേഡ് ബേങ്കാണ് 100-ാം വാർഷികത്തിന്റെ ഉദ്ഘാടന പരിപാടിയും അനുബന്ധ പരിപാടികളും സഹകരണം കൊണ്ടും സാന്നിധ്യം കൊണ്ടും വിജയിപ്പിക്കണമെന്ന് ബാങ്ക് പ്രസിഡൻ്റ് പി കെ ബാലൻ മാസ്റ്ററും സെക്രട്ടറി നിധീഷും അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/110619/inauguration-today-edachery-service-co-operative-bank-100th-anniversary-celebrations-begin-today)