---
title: "കുമ്മങ്കോട് വീട്ടിൽ കയറി പൊലീസ് അതിക്രമം പ്രതിഷേധാർഹം - മുസ്ലിം ലീഗ്"
english_title: "Kummangode house raid by police protestable - Muslim League"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/110640/kummangode-house-raid-by-police-protestable-muslim-league"
published_at: "2023-04-24T10:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644614e3056dc_muslimleage.jpg"
keywords: []
---

# കുമ്മങ്കോട് വീട്ടിൽ കയറി പൊലീസ് അതിക്രമം പ്രതിഷേധാർഹം - മുസ്ലിം ലീഗ്

> **Lead Summary:**  **നാദാപുരം:** കുമ്മങ്കോട് വീട്ടിൽ കയറി ക്രൂരമായ രീതിയിൽ ബൂട്ട് കൊണ്ട് ചവിട്ടി ഒരാൾക്ക് ഗുരുതര പരിക്കേൽക്കാനുണ്ടായ നടപടി പ്രതിഷേധാർഹമാണെന്ന് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

## Article Content

 **നാദാപുരം:** കുമ്മങ്കോട് വീട്ടിൽ കയറി ക്രൂരമായ രീതിയിൽ ബൂട്ട് കൊണ്ട് ചവിട്ടി ഒരാൾക്ക് ഗുരുതര പരിക്കേൽക്കാനുണ്ടായ നടപടി പ്രതിഷേധാർഹമാണെന്ന് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

കുമ്മങ്കോട്ടെ ചെമ്പരങ്കണ്ടി അയ്യൂബിനെയാണ് വീട്ടിൽ കയറുകയും ക്രൂരമായ രീതിയിൽ ബൂട്ട് കൊണ്ട് ചവിട്ടി പരിക്കേൽപ്പിക്കുകയും ചെയ്തത്. അദ്ദേഹം ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

നിയമം കയ്യിലെടുത്ത് പൈശാചികമായ രീതിയിൽ പെരുമാറുന്ന പൊലീസ് നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും കുറ്റക്കാർക്കെതിരെ കർശനന നടപടി സ്വീകരിക്കണമെന്നും യോഗം വിലയിരുത്തി.

വൈസ് പ്രസിഡന്റ് എൻ.കെ. ജമാൽ ഹാജി അദ്ധ്യക്ഷത വഹിച്ചു. എടത്തിൽ നിസാർ, നരിക്കോൾ അബ്ദുല്ല ഹാജി, കണേക്കൽ അബ്ബാസ്, പി. മുനീർ മാസ്റ്റർ, ഇ.കുഞ്ഞാലി,ചിറക്കൽ റഹ്മത്തുള്ള, ടി.കെ. റഫീഖ് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/110640/kummangode-house-raid-by-police-protestable-muslim-league)