---
title: "അരൂരിൽ കിണറ്റിൽ വീണ പശുവിനെ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി "
english_title: "A fire rescue team rescued a cow that fell into a well in Aroor"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/110659/a-fire-rescue-team-rescued-a-cow-that-fell-into-a-well-in-aroor"
published_at: "2023-04-24T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6446273a6701b_cow.jpg"
keywords: []
---

# അരൂരിൽ കിണറ്റിൽ വീണ പശുവിനെ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി 

> **Lead Summary:** **നാദാപുരം : **അരൂർ കല്ലുംപുറത്ത് കിണറ്റിൽ വീണ പശുവിനെ രക്ഷപ്പെടുത്തി. നാദാപുരം അഗ്നി രക്ഷാസേനയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

## Article Content

**നാദാപുരം : **അരൂർ കല്ലുംപുറത്ത് കിണറ്റിൽ വീണ പശുവിനെ രക്ഷപ്പെടുത്തി. നാദാപുരം അഗ്നി രക്ഷാസേനയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

കല്ലുംപുറത്ത് വാതുക്കൽ പറമ്പത്ത് സാബിത്ത് പുതുതായി നിർമ്മിക്കുന്ന വീടിന്റെ പുറകുവശത്തെ, നിർമ്മാണത്തിലിരിക്കുന്ന ആൾ മറയില്ലാത്ത കിണറ്റിലാണ് പശുവീണത്.

കല്ലുംപുറം പാറയുള്ളതിൽ അമ്മദ് എന്നയാളുടെ ഒരു വയസ്സ് പ്രായമുള്ള പശുവാണ് അപകടത്തിൽപ്പെട്ടത്.

അസി :സ്റ്റേഷൻ ഓഫീസർ കെസി സുജേഷ് കുമാറിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ കെ മനോജ്‌, കെഎം ഷിജു, കെ കെ പ്രേബീഷ് കുമാർ, വി കെ അരുൺ പ്രസാദ് എം സജീഷ് ചേർന്ന് കിണറ്റിൽ നിന്നും രക്ഷപ്പെടുത്തിയത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/110659/a-fire-rescue-team-rescued-a-cow-that-fell-into-a-well-in-aroor)