---
title: "ജൽ ജീവൻ താളംതെറ്റി ; വളയത്ത് കിട്ടാക്കനിയായി കുടിവെള്ളം "
english_title: "Potable water in valayam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/110700/potable-water-in-valayam"
published_at: "2023-04-24T15:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64465766f3001_water.jpg"
keywords: []
---

# ജൽ ജീവൻ താളംതെറ്റി ; വളയത്ത് കിട്ടാക്കനിയായി കുടിവെള്ളം 

> **Lead Summary:** **വളയം: **നാട് ദാഹിച്ച് വലയുമ്പോൾ വളയത്ത് കിട്ടാക്കനിയായി ജൽ ജീവൻ കുടിവെള്ള പദ്ധതി. പഞ്ചായത്തിൽ ഇപ്പോൾ ജലവിതരണം ആഴ്ച്ചയിൽ ഒരു ദിവസം മാത്രം. വളയം നിരവുമ്മലിലെ സംഭരണിയിൽ ആവശ്യത്തിന് വെള്ളം എത്തിക്കാത്ത ജല അതോറിറ്റിയുടെ അനസ്ഥയാണ് നാട് കുടിവെള്ളത്തിനായി നെട്ടോട്ടം ഓടാൻ കാരണം.

## Article Content

**വളയം: **നാട് ദാഹിച്ച് വലയുമ്പോൾ വളയത്ത് കിട്ടാക്കനിയായി ജൽ ജീവൻ കുടിവെള്ള പദ്ധതി. പഞ്ചായത്തിൽ ഇപ്പോൾ ജലവിതരണം ആഴ്ച്ചയിൽ ഒരു ദിവസം മാത്രം. വളയം നിരവുമ്മലിലെ സംഭരണിയിൽ ആവശ്യത്തിന് വെള്ളം എത്തിക്കാത്ത ജല അതോറിറ്റിയുടെ അനസ്ഥയാണ് നാട് കുടിവെള്ളത്തിനായി നെട്ടോട്ടം ഓടാൻ കാരണം.

ഏല്ലാ വീടുകളിലും കുടിവെള്ളം എന്ന സ്വപ്ന പദ്ധതിയാണ് തുടക്കത്തിലെ താളം തെറ്റിയത്. വളയം പഞ്ചായത്തിൽ നാലായിരത്തിലധികം വീടുകളുണ്ട്. രണ്ടായിരത്തിലധികം വീടുകളിൽ ഇപ്പോൾ ഭാഗികമായി വെള്ളം എത്തുന്നുണ്ട്. ആയിരത്തോളം വീടുകളിൽ കണക്ഷൻ നൽകിയെങ്കിലും ജലവിതരണം തുടങ്ങിയിട്ടില്ല.

കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്ന ചാലിയാട്ട് പൊയിൽ, പൂതലാംകുന്ന്, കൊക്രി, പുഞ്ച, പൂങ്കുളം, ഉള്ളിയേരി പൊയിൽ ഈ പ്രദേശങ്ങളിൽ ഇനിയും വെള്ളമെത്തിയിട്ടില്ല. നേരത്തെ പഞ്ചായത്തിൽ വേനൽ കാലത്തും ഒന്നിടവിട്ട ദിവസങ്ങളിൽ ജലവിതരണം നടത്തിയിരുന്നു. നിരവുമ്മലിലെ ടാങ്കിൽ ആവശ്യത്തിന് വെള്ളം എത്തിക്കാത്തതാണ് പ്രധാന കാരണം.

ഏഴ് വില്ലേജുകളിൽ കുടിവെള്ള വിതരണം ലക്ഷ്യമിടുന്ന കുന്നുമ്മൽ അഡ് ജോയിനിംഗ് പദ്ധതിയാണ് ആസൂത്രണത്തിലെ പിഴവ് കാരണം നാട്ടുകാർക്ക് പ്രയോജനമില്ലാതാവുന്നത്. കുടിവെള്ള വില കുത്തനെ ഉയർത്തിയിട്ടും ഫലപ്രദമായി വിതരണം നടത്താൻ ജല അതോറിറ്റിക്ക് കഴിയുന്നില്ല.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/110700/potable-water-in-valayam)