---
title: "ആരോഗ്യമിഠായിയുടെ അവധികൂടാരം ; എടച്ചേരിയിൽ കുട്ടികളുടെ സഹവാസക്യാമ്പ് ആരംഭിച്ചു "
english_title: "A children's co-habitation camp has started in Edachery"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/110725/a-childrens-co-habitation-camp-has-started-in-edachery"
published_at: "2023-04-24T17:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64466e535ea0b_campavadikalam.jpg"
keywords: []
---

# ആരോഗ്യമിഠായിയുടെ അവധികൂടാരം ; എടച്ചേരിയിൽ കുട്ടികളുടെ സഹവാസക്യാമ്പ് ആരംഭിച്ചു 

> **Lead Summary:** **എടച്ചേരി: **കോവിഡ് 19 കാലഘട്ടത്തിൽ വീടിനകത്ത് ഒതുങ്ങിക്കഴിഞ്ഞിരുന്ന കുട്ടികളുടെ സമഗ്രമായ ആരോഗ്യപരിപാലനത്തിന് വേണ്ടിയുള്ള ആരോഗ്യ മിഠായി പദ്ധതിയുടെ ഭാഗമായി ഗവ. ആയുർവേദ ഡിസ്പെൻസറി ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ നടത്തിവരുന്ന പരിപാടിയായ അവധിക്കൂടാരം - സീസൺ 2 ആരംഭിച്ചു.

## Article Content

**എടച്ചേരി: **കോവിഡ് 19 കാലഘട്ടത്തിൽ വീടിനകത്ത് ഒതുങ്ങിക്കഴിഞ്ഞിരുന്ന കുട്ടികളുടെ സമഗ്രമായ ആരോഗ്യപരിപാലനത്തിന് വേണ്ടിയുള്ള ആരോഗ്യ മിഠായി പദ്ധതിയുടെ ഭാഗമായി ഗവ. ആയുർവേദ ഡിസ്പെൻസറി ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ നടത്തിവരുന്ന പരിപാടിയായ അവധിക്കൂടാരം - സീസൺ 2 ആരംഭിച്ചു.

എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പത്മിനി ടീച്ചർ ഉത്ഘാടനം ചെയ്ത പരിപാടിയിൽ മെഡിക്കൽ ഓഫീസർ ഡോ നൗഷാദ് സ്വാഗതവും വൈസ് പ്രസിഡന്റ്‌ രാജൻ അധ്യക്ഷതയും വഹിച്ചു. നിഷ, ശ്രീജ എന്നിവർ ആശംസ അറിയിച്ചു. വിഷയാവതരണം ഡോ ഗീതുവും സുരഭില നന്ദിയും അറിയിച്ചു.

തുടർന്ന് യോഗ പരിശീലനവും യോഗ ഡാൻസ് പരിശീലനവും ഔഷധ സസ്യ പരിചയവും ഔഷധ ആരോഗ്യ ക്വിസും നടത്തി. 40 ഓളം കുട്ടികൾ പങ്കെടുത്തു. ക്യാമ്പ് മെയ് ഒന്നിന് സമാപിക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/110725/a-childrens-co-habitation-camp-has-started-in-edachery)