---
title: "ജ്ഞാനം നേടാനും ധാർമിക മൂല്യങ്ങൾ പിന്തുടരാനും വായനയും വായനശാലകളും മുഖ്യ പങ്ക് വഹിക്കുന്നു - സുഭാഷ് ചന്ദ്രൻ"
english_title: "Reading and libraries play a major role in gaining wisdom and following moral values - Subhash Chandran"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/110741/reading-and-libraries-play-a-major-role-in-gaining-wisdom-and-following-moral-values-subhash-chandran"
published_at: "2023-04-24T18:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64468369c0702_vayansalaudghadanam.jpg"
keywords: []
---

# ജ്ഞാനം നേടാനും ധാർമിക മൂല്യങ്ങൾ പിന്തുടരാനും വായനയും വായനശാലകളും മുഖ്യ പങ്ക് വഹിക്കുന്നു - സുഭാഷ് ചന്ദ്രൻ

> **Lead Summary:** **ഇരിങ്ങണ്ണൂർ: **മനുഷ്യ സമൂഹത്തിന് ജ്ഞാനം നേടാനും ധാർമിക മൂല്യങ്ങൾ പിന്തുടർന്ന് ജീവിക്കാനും വായനയും വായനശാലകളും മുഖ്യ പങ്ക് വഹിക്കുമെന്നും രാമായണവും മഹാഭാരതവും ഉൾപ്പെടുന്ന ഇതിഹാസ ഗ്രന്ഥങ്ങൾ മികച്ച സാഹിത്യ സൃഷ്ടികളാണന്നും വാൽമീകിയും വ്യാസനും സംഗ്രഹിച്ചു വച്ച ധാർമിക മൂല്യങ്ങൾ സമൂഹത്തിനാകെ വെളിച്ചം നൽകുന്നവയാണന്നും പ്രമുഖ സാഹിത്യകാരനും കേന്ദ്ര ,സംസ്ഥാന സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ സുഭാഷ് ചന്ദ്രൻ അഭിപ്രായപ്പെട്ടു.

## Article Content

**ഇരിങ്ങണ്ണൂർ: **മനുഷ്യ സമൂഹത്തിന് ജ്ഞാനം നേടാനും ധാർമിക മൂല്യങ്ങൾ പിന്തുടർന്ന് ജീവിക്കാനും വായനയും വായനശാലകളും മുഖ്യ പങ്ക് വഹിക്കുമെന്നും രാമായണവും മഹാഭാരതവും ഉൾപ്പെടുന്ന ഇതിഹാസ ഗ്രന്ഥങ്ങൾ മികച്ച സാഹിത്യ സൃഷ്ടികളാണന്നും വാൽമീകിയും വ്യാസനും സംഗ്രഹിച്ചു വച്ച ധാർമിക മൂല്യങ്ങൾ സമൂഹത്തിനാകെ വെളിച്ചം നൽകുന്നവയാണന്നും പ്രമുഖ സാഹിത്യകാരനും കേന്ദ്ര ,സംസ്ഥാന സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ സുഭാഷ് ചന്ദ്രൻ അഭിപ്രായപ്പെട്ടു.

ഇരിങ്ങണ്ണൂരിൽ നവയുഗ കലാകായിക സമിതി ആന്റ് ഗ്രന്ഥാലയം പതിനഞ്ചാം വാർഷികാഘോഷവും ഗ്രന്ഥാലയം ഉദ്ഘാടനവും ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാഗത സംഘം ചെയർപേഴ്സൺ എം. ഗീത അധ്യക്ഷത വഹിച്ചു. സംസ്ഥാന യുവപ്രതിഭ പുരസ്കാര ജേതാവ് സുധീഷ് കോട്ടേമ്പ്രം , മാമ്പഴം അവാർഡ് നേടിയ വിജില ദിനിൽ ,കവയിത്രി ലാമിയ ലത്തീഫ് എന്നിവരെ സുഭാഷ് ചന്ദ്രൻ പുരസ്കാരം നൽകി ആദരിച്ചു.

തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ അരവിന്ദാക്ഷൻ പുസ്തക സ്വീകരണം നടത്തി ലൈബ്രറി കൗൺസിൽ താലൂക്ക് വൈസ് പ്രസിഡന്റ് പി.എം നാണു,ടി.പി ജയേഷ്, എ.ഡാനിയ , ബി. ബജീഷ്, സന്തോഷ് കക്കാട്ട്, എം.കെ പ്രേംദാസ് , വത്സരാജ് മണലാട്ട് , വി.പി.പവിത്രൻ ,കെ.ബാലൻ, ആർ സുകുമാരൻ ,കെ സജേഷ് കുമാർ , പി.കെ അതുൽ രാജ്, എൻ.എ അമൽജിത്ത്, ഇ.കെ അബുബക്കർ എന്നിവർ പ്രസംഗിച്ചു.

ലഹരി ബോധവൽക്കരണ നാടകവും ഗാനസന്ധ്യയും വിവിധ കലാപരിപാടികളും അരങ്ങേറി. വൈകുന്നേരം നടന്ന ഘോഷയാത്രയിൽ കുട്ടികളും വനിതകളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/110741/reading-and-libraries-play-a-major-role-in-gaining-wisdom-and-following-moral-values-subhash-chandran)