---
title: "നാദാപുരത്തെ കുടുംബശ്രീ സംരംഭക അജിത മുകുന്ദന് സംസ്ഥാനതല അംഗീകാരം "
english_title: "State level recognition for Kudumbasree entrepreneur Ajitha Mukundan of Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/110840/state-level-recognition-for-kudumbasree-entrepreneur-ajitha-mukundan-of-nadapuram"
published_at: "2023-04-25T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64476a6b55550_ajitha2.jpg"
keywords: []
---

# നാദാപുരത്തെ കുടുംബശ്രീ സംരംഭക അജിത മുകുന്ദന് സംസ്ഥാനതല അംഗീകാരം 

> **Lead Summary:** **നാദാപുരം:** ഗ്രാമപഞ്ചായത്തിലെ 22 ആം വാർഡിലെ രത്നാങ്കി കുടുംബശ്രീ അംഗമായ അജിത മുകുന്ദനെ കുടുംബശ്രീ സംസ്ഥാന മിഷൻ വനിതാ സംരംഭകർക്ക് വേണ്ടി എറണാകുളത്ത് വെച്ച് നടത്തിയ മൈക്രോ എന്റർപ്രൈസസ് കോൺക്ലൈവിൽ വെച്ച് മികച്ച സംരംഭകയായതിനാൽ അംഗീകാരം ലഭിച്ചു .

## Article Content

**നാദാപുരം:** ഗ്രാമപഞ്ചായത്തിലെ 22 ആം വാർഡിലെ രത്നാങ്കി കുടുംബശ്രീ അംഗമായ അജിത മുകുന്ദനെ കുടുംബശ്രീ സംസ്ഥാന മിഷൻ വനിതാ സംരംഭകർക്ക് വേണ്ടി എറണാകുളത്ത് വെച്ച് നടത്തിയ മൈക്രോ എന്റർപ്രൈസസ് കോൺക്ലൈവിൽ വെച്ച് മികച്ച സംരംഭകയായതിനാൽ അംഗീകാരം ലഭിച്ചു .

> കോഴിക്കോട് ജില്ലാതല പ്രതിനിധിയായി പങ്കെടുത്താണ് വ്യവസായ വകുപ്പ് മന്ത്രി പി രാജീവിൽ നിന്ന് അംഗീകാരം വാങ്ങിയത് .കഴിഞ്ഞ അഞ്ചു വർഷങ്ങളായി ഹെർബൽ പ്രോഡക്ട് സ്വന്തമായി ഉണ്ടാക്കുകയും "ഗ്രീൻ ലീഫ് "എന്ന ബ്രാൻഡോട് കൂടി സൗന്ദര്യവർദ്ധക വസ്തുക്കളായ ഹെന്ന പൗഡർ, ചന്ദന പൊടികൾ, മുൾട്ടാണി മിട്ടി മറ്റ്‌ സൗദര്യ വർദ്ധക ഉത്പന്നങ്ങൾ എന്നിവ ഉത്പാദിപ്പിക്കുകയും ഹോം ഷോപ്പികളിൽ വിതരണം ചെയ്യുകയും ചെയ്ത് വരുന്നുണ്ട് .

വൻകിട കമ്പനികളുടെ സൗന്ദര്യ വസ്തുക്കളുടെ ഉല്‌പന്നങ്ങളുമായി കിടപിടിക്കുന്ന പാക്കിങ്ങും , ഗുണനിലവാരവും ഉയർത്തിപിടിക്കുന്ന ഹെർബൽ ഉത്പന്നങ്ങളാണ് അജിത വിപണനം നടത്തുന്നത് .

കുടുംബശ്രീയിൽ നിന്നും പരിശീലനം ലഭിക്കുകയും ധനസഹായം ലഭിക്കുകയും ചെയ്തിട്ടുണ്ട്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പഠിക്കാൻ വന്ന കേന്ദ്ര സംഘം ഹെർബൽ പ്രോഡക്ടിനെ കുറിച്ച് മികച്ച അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/110840/state-level-recognition-for-kudumbasree-entrepreneur-ajitha-mukundan-of-nadapuram)