---
title: "യുവതിയെ ആക്രമിച്ച കേസ്; പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണം -സർവ്വകക്ഷി യോഗം "
english_title: "The accused in the case of assaulting the young woman should be arrested immediately"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/110941/the-accused-in-the-case-of-assaulting-the-young-woman-should-be-arrested-immediately"
published_at: "2023-04-25T18:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6447ce4166f53_yuvathimardhanam.jpg"
keywords: []
---

# യുവതിയെ ആക്രമിച്ച കേസ്; പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണം -സർവ്വകക്ഷി യോഗം 

> **Lead Summary:** **നാദാപുരം: **ഭർതൃവീട്ടിൽ ഗുരുതരമായ അക്രമത്തിന് ഇരയായ വില്യപ്പള്ളി പഞ്ചായത്തിലെ,കീഴൽ സ്വദേശിനി റുബീനയ്ക്ക് നീതി ലഭിക്കണമെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ചാലപ്പുറത്ത് ചേർന്ന സർവ്വകക്ഷി യോഗം ആവശ്യപ്പെട്ടു. കേസ് കൈകാര്യം ചെയ്യുന്നതിൽ പോലീസ് കാണിക്കുന്ന അലംബാവം പ്രതിഷേധാർഹമാണ്.

## Article Content

**നാദാപുരം: **ഭർതൃവീട്ടിൽ ഗുരുതരമായ അക്രമത്തിന് ഇരയായ വില്യപ്പള്ളി പഞ്ചായത്തിലെ,കീഴൽ സ്വദേശിനി റുബീനയ്ക്ക് നീതി ലഭിക്കണമെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ചാലപ്പുറത്ത് ചേർന്ന സർവ്വകക്ഷി യോഗം ആവശ്യപ്പെട്ടു. കേസ് കൈകാര്യം ചെയ്യുന്നതിൽ പോലീസ് കാണിക്കുന്ന അലംബാവം പ്രതിഷേധാർഹമാണ്.

ഈ മാസം മൂന്നാം തിയ്യതി ആണ് കേസിനാസ്പദമായ സംഭവം. ഭർത്താവും സഹോദരൻമാരും ചേർന്ന് യുവതിയെ മർദ്ദിക്കുകയായിരുന്നു.പോലീസ് അനാസ്ഥയ്ക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കും. വില്യാപ്പളളി പഞ്ചായത്ത് മെമ്പർ സനിയ എം.കെ സ്വാഗതം പറഞ്ഞു. തൂണേരി ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൻ റജുല നിടുമ്പ്രത്ത് അദ്ധ്യക്ഷത വഹിച്ചു.

കെ പി സി തങ്ങൾ, ടി.എം ബാലകൃഷ്ണൻ, അഡ്വ.പി.ടി ഇല്യാസ്, കെ കെ ബാബു, ഫസൽ മാട്ടാൻ,കേളോത്ത് സുരേന്ദ്രൻ, പൊന്നാണ്ടി കുഞ്ഞാലി, സുധീഷ് കുമാർ, പ്രശാന്ത് കുമാർ,. കെ കെ സത്യനാഥൻ, , അഷ്റഫ് കോറോത്ത്, ടി എൻ പ്രദീപ് കുമാർ , സി എച്ച് നാരായണൻ, സി.കെ ബഷീർ, അലി മാട്ടാൻ, സി എച്ച് ഷറഫുദ്ധീൻ , തുടങ്ങിയവർ സംബന്ധിച്ചു.

സർവ്വകക്ഷി ആക്ഷൻ കമ്മറ്റി രൂപീകരിച്ചു

രക്ഷാധികാരികൾ: റെജുല നിടുംബ്രത് (മെമ്പർ തുണേരി പഞ്ചായത്ത്‌ ). എം കെ സനിയ (മെമ്പർ വില്ല്യപ്പള്ളി പഞ്ചായത്ത്‌ ) പ്രശാന്ത് കുമാർ (മെമ്പർ വില്ല്യപ്പള്ളി പഞ്ചായത്ത്‌ ) ചെയർമാൻ : ടി എം ബാലകൃഷ്ണൻ കൺവീനർ : അഡ്വ. പി ടി ഇല്ല്യാസ് ട്രഷറർ :കെപിസി തങ്ങൾ വൈസ് ചെയർമാൻമാർ : സുരേന്ദ്രൻ കേളോത്. ബാബു കെ കെ. ജോയിൻ കൺവീനർമാർ : സുധീഷ് കുമാർ ടി എം കുമാരൻ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/110941/the-accused-in-the-case-of-assaulting-the-young-woman-should-be-arrested-immediately)