---
title: "വഴുതരുത്, റോഡ് കഴുകി ; പാറക്കടവിലും നരിപറ്റ റോഡിലും അഗ്നിസമനസേനയുടെ മാതൃക "
english_title: "The fire brigade washed the road in Parakkad and Naripata road"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/110974/the-fire-brigade-washed-the-road-in-parakkad-and-naripata-road"
published_at: "2023-04-25T20:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6447f18da8bdb_roadkazhuki.jpg"
keywords: []
---

# വഴുതരുത്, റോഡ് കഴുകി ; പാറക്കടവിലും നരിപറ്റ റോഡിലും അഗ്നിസമനസേനയുടെ മാതൃക 

> **Lead Summary:** **നാദാപുരം:** വാഹനങ്ങളും കാൽനടയാത്രക്കാരും വഴുതി വീഴരുത്. പാറക്കടവിലും നരിപറ്റ റോഡിലും റോഡ് കഴുകി അഗ്നിസമനസേനയുടെ മാതൃക കാട്ടി. വേനൽ മഴ പെയ്ത ഇന്നാണ് നാദാപുരം അഗ്നിസമനസേനക് പുതുമയുള്ള ദൗത്യം ഏറ്റെടുത്തത്.

## Article Content

**നാദാപുരം:** വാഹനങ്ങളും കാൽനടയാത്രക്കാരും വഴുതി വീഴരുത്. പാറക്കടവിലും നരിപറ്റ റോഡിലും റോഡ് കഴുകി അഗ്നിസമനസേനയുടെ മാതൃക കാട്ടി. വേനൽ മഴ പെയ്ത ഇന്നാണ് നാദാപുരം അഗ്നിസമനസേനക് പുതുമയുള്ള ദൗത്യം ഏറ്റെടുത്തത്.

കക്കട്ടിൽ നരിപറ്റ റോഡിലും തുടർന്ന് നാദാപുരം പറക്കടവിലും ആണ് വൈകുന്നേരം സേന റോഡിലിറങ്ങി പതിവില്ലാത്ത പ്രശ്നത്തെ അഭിമുഖികരിച്ചത് . റോഡരികിലെ മരത്തിന്റെ കയകൾ റോഡിൽ വീണ് വാഹനങ്ങൾ കയറി അരഞ്ഞിരുന്നു. ഇത് ചാറ്റൽ മഴയിൽ വഴുവഴുപ്പായി വാഹനങ്ങൾ തെന്നി അപകടം ഉണ്ടാവുന്ന സഹചര്യം ഉണ്ടായി.

സേനയെത്തി വെള്ളം അടിച്ചു റോഡ് കഴുകി സുരക്ഷിതം ആക്കി അപകടം ഒഴിവാക്കി. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എം പ്രവീൺകുമാറിന്റെ നേതൃ ത്ത ത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മാറയ ആനി ത് കുമാർ പ്രബി ഷ് കുമാർ ലിനീഷ് എം രതീഷ് ആർ നായർ എന്നിവർ ആണ് പങ്കെടുത്തത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/110974/the-fire-brigade-washed-the-road-in-parakkad-and-naripata-road)