---
title: "രോഗി ഒന്ന് ! ജീവനക്കാർ 100!! വീണ്ടും തഥെവ; ഇത് നാദാപുരം ഗവ. താലൂക്ക് ആശുപത്രി "
english_title: "Nadapuram Govt. Status of Taluk Hospital"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/110988/nadapuram-govt-status-of-taluk-hospital"
published_at: "2023-04-25T22:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6448026d343d7_hospitalnadapuram.jpg"
keywords: []
---

# രോഗി ഒന്ന് ! ജീവനക്കാർ 100!! വീണ്ടും തഥെവ; ഇത് നാദാപുരം ഗവ. താലൂക്ക് ആശുപത്രി 

> **Lead Summary:** **നാദാപുരം:** 16 ഓളം ഡോക്ടർമാർ ഉൾപ്പെടെ നൂറോളം വരുന്ന ജീവനക്കാരും ഉള്ള നാദാപുരം ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ കിടത്തി ചികിത്സയിൽ ആകെ ഒരു രോഗി മാത്രം. രോഗികൾ ഇല്ലാതതല്ല ഡോക്ടർമാർ ആശുപത്രിയിൽ രോഗികളെ കിടത്തിചികിത്സിക്കാൻ ചെയ്യാത്തതാണ് ഈ ദുർഗതിക്ക് കാരണം.

## Article Content

**നാദാപുരം:** 16 ഓളം ഡോക്ടർമാർ ഉൾപ്പെടെ നൂറോളം വരുന്ന ജീവനക്കാരും ഉള്ള നാദാപുരം ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ കിടത്തി ചികിത്സയിൽ ആകെ ഒരു രോഗി മാത്രം. രോഗികൾ ഇല്ലാതതല്ല ഡോക്ടർമാർ ആശുപത്രിയിൽ രോഗികളെ കിടത്തിചികിത്സിക്കാൻ ചെയ്യാത്തതാണ് ഈ ദുർഗതിക്ക് കാരണം.

നാദാപുരം മണ്ഡലത്തിലെ കിഴക്കൻ മലയോര മേഖലകളിൽനിന്ന് ഉൾപ്പെടെ പാവപ്പെട്ട രോഗികൾ ദൈനംദിനം ചികിത്സ തേടിയെത്തുന്ന ആശുപത്രിയാണ് നാദാപുരം താലൂക്ക് ഗവൺമെന്റ് ആശുപത്രി . ആശുപത്രിയിലെ ചില ഡോക്ടർമാർ ഉൾപ്പെടെയുള്ള ചില ജീവനക്കാരുടെ തികഞ്ഞ നിസ്സംഗതയാണ് ആശുപത്രി ഇത്തരത്തിൽ ആവാനുള്ള കാരണം.

നിരവധിതവണ ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിട്ടും യാതൊരു തരത്തിലുള്ള നടപടിയും ഇല്ലാത്തത് ജനങ്ങളിൽ വലിയ പ്രതിഷേധവും ഉയർന്നു വരാനിടയായിട്ടുണ്ട്. സമീപത്തെ പ്രൈമറി ഹെൽത്ത് സെന്ററിൽ പോലും ആവശ്യത്തിനു ഡോക്ടർമാരും മറ്റെല്ലാ സംവിധാനങ്ങളും ഉള്ള അവസരത്തിലാണ് താലൂക്ക് ആശുപത്രിയുടെ ഈ ദുരവസ്ഥ.

ആധുനികമായ എല്ലാ സൗകര്യങ്ങളും ഉള്ള വാർഡുകൾ രോഗികൾ ഇല്ലാത്തതിനാൽ അടച്ചു പൂട്ടിയിട്ടിരിക്കുകയാണ്. സന്ദർശിക്കുന്ന ആർക്കും കാലിയായ വാർഡുകൾ കാണാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/110988/nadapuram-govt-status-of-taluk-hospital)