---
title: "28 ന് മന്ത്രിയെത്തും; വളയം കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്റർ ഇനി കുടുംബാരോഗ്യ കേന്ദ്രമാകും "
english_title: "Valayam Community Health Center will now become Family Health Centre"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/110996/valayam-community-health-center-will-now-become-family-health-centre"
published_at: "2023-04-25T22:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64480c4981962_VALAYAMKUDUMBAROGYAKENDRAM.jpg"
keywords: []
---

# 28 ന് മന്ത്രിയെത്തും; വളയം കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്റർ ഇനി കുടുംബാരോഗ്യ കേന്ദ്രമാകും 

> **Lead Summary:** **വളയം: **കേരളത്തിൻ്റെ ആദ്യ മുഖ്യമന്ത്രി ഇ.എം എസ് സർക്കാറിൻ്റെ കാലത്ത് ആരംഭിച്ച വളയത്തെ സർക്കാർ ആശുപത്രി ഇനി കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തും. പ്രഖ്യാപനം 28ന് ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് നിർവ്വഹിക്കും. പിണറായി സർക്കാറിൻ്റെ നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായാണ് കമ്യൂണിറ്റി ഹെൽത്ത് സെൻ്റർ കുടുംബാരോഗ്യ കേന്ദ്രമായി മാറ്റുന്നത്.

## Article Content

**വളയം: **കേരളത്തിൻ്റെ ആദ്യ മുഖ്യമന്ത്രി ഇ.എം എസ് സർക്കാറിൻ്റെ കാലത്ത് ആരംഭിച്ച വളയത്തെ സർക്കാർ ആശുപത്രി ഇനി കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തും. പ്രഖ്യാപനം 28ന് ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് നിർവ്വഹിക്കും. പിണറായി സർക്കാറിൻ്റെ നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായാണ് കമ്യൂണിറ്റി ഹെൽത്ത് സെൻ്റർ കുടുംബാരോഗ്യ കേന്ദ്രമായി മാറ്റുന്നത്.

28 ന് രാവിലെ 9 ന് നടക്കുന്ന പരിപാടിയിൽ ഇ.കെ വിജയൻ എം എൽ എ അധ്യക്ഷനാകും. തൂണേരി ബ്ലോക്ക് പഞ്ചായത്തിന് കീഴിലാണ് വളയത്തെ സർക്കാർ ആശുപത്രി. വി.എസ് അച്യുതാനന്തൻ മന്ത്രിസഭയുടെ കാലത്താണ് കമ്യൂണിറ്റി ഹെൽത്ത് സെൻററായി ഉയർത്തിയത്.

ഒരു കാലത്ത് കിടത്തി ചികിത്സയും പ്രസവ സൗകര്യവും ഉണ്ടായിരുന്ന ഈ ആശുപത്രിയിൽ ഭൗതിക സൗകര്യങ്ങൾ ഏറെ ഉണ്ടായിട്ടും കിടത്തി ചികിത്സ പുന:രാരംഭിച്ചിട്ടില്ല. വൈകിട്ടോടെ ആശുപത്രി അടച്ചു പൂട്ടും. ആശുപത്രിയിൽ 24 മണിക്കൂർ സേവനം പുന:രാരംഭിക്കണമെന്ന ഈ നാടിൻ്റെ മുറവിളിക്ക് മന്ത്രി ഉത്തരം നൽകുമെന്ന പ്രതീക്ഷയിലാണ് വളയം ഗ്രാമം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/110996/valayam-community-health-center-will-now-become-family-health-centre)