---
title: "സഹദ് കൊച്ചിയിലുണ്ട്; വളയത്ത് നിന്ന് കാണാതായ യുവാവിനെ  എറണാകുളം റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തി "
english_title: "The youth who went missing from Valayam was found at Ernakulam railway station"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/111000/the-youth-who-went-missing-from-valayam-was-found-at-ernakulam-railway-station"
published_at: "2023-04-25T23:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64480ef1a1467_SAHAD.jpg"
keywords: []
---

# സഹദ് കൊച്ചിയിലുണ്ട്; വളയത്ത് നിന്ന് കാണാതായ യുവാവിനെ  എറണാകുളം റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തി 

> **Lead Summary:** **നാദാപുരം:** മാതാപിതാക്കൾക്ക് ആശ്വസിക്കാം സഹദ് കൊച്ചിയിലുണ്ട്. വളയത്ത് നിന്ന് ഇന്നലെ കാണാതായ യുവാവിനെ എറണാകുളം റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തി. ഇന്നലെ വൈകുന്നേരം മുതലാണ് ചെറുമോത്ത് പുലയൻകണ്ടി ഇബ്രാഹിമിൻ്റെ മകൻ സഹദിനെ കാണാതായത്.

## Article Content

**നാദാപുരം:** മാതാപിതാക്കൾക്ക് ആശ്വസിക്കാം സഹദ് കൊച്ചിയിലുണ്ട്. വളയത്ത് നിന്ന് ഇന്നലെ കാണാതായ യുവാവിനെ എറണാകുളം റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തി. ഇന്നലെ വൈകുന്നേരം മുതലാണ് ചെറുമോത്ത് പുലയൻകണ്ടി ഇബ്രാഹിമിൻ്റെ മകൻ സഹദിനെ കാണാതായത്.

ഇന്ന് വൈകിട്ടാണ് സഹദിനെ സംശയകരമായ സാഹചര്യത്തിൽ റെയിൽവേ പോലീസ് കണ്ടെത്തിയത്. അല്പസമയം മുമ്പാണ് ബന്ധുക്കൾ വിവരം അറിഞ്ഞത്. സഹദിൻ്റെ ഫോട്ടോ സഹിതം സോഷ്യൽ മീഡിയയിൽ വന്ന സന്ദേശമാണ് ലഭിച്ചത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/111000/the-youth-who-went-missing-from-valayam-was-found-at-ernakulam-railway-station)