---
title: "പ്രതിഷേധ ധർണ്ണ ; പിണാറായി സർക്കാറിൻ്റെത് നികുതി കൊള്ള- അഹ്മദ് പുന്നക്കൽ "
english_title: "Protest dharna of UDF in front of Vanimel gram panchayat office"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/111073/protest-dharna-of-udf-in-front-of-vanimel-gram-panchayat-office"
published_at: "2023-04-26T13:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6448d3c5b2cab_darnna.jpg"
keywords: []
---

# പ്രതിഷേധ ധർണ്ണ ; പിണാറായി സർക്കാറിൻ്റെത് നികുതി കൊള്ള- അഹ്മദ് പുന്നക്കൽ 

> **Lead Summary:** **വാണിമേൽ : **നികുതിയുടെ പേരിൽ സർവ്വ മേഖലകളിലും പിണാറായി സർക്കാർ നികുതി കൊള്ളയും ഫീസ് വർധനയും നടപ്പാക്കുകയാണെന്ന് യു ഡി എഫ് ജില്ലാ കൺവീനർ അഹ്മദ് പുന്നക്കൽ പറഞ്ഞു. അവയവങ്ങൾക്ക് വരെ നികുതി ചുമത്തുന്ന രീതിയാണവലംബിക്കുന്നത്. വാണിമേൽ ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടന്ന യു ഡി എഫിന്റെ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

## Article Content

**വാണിമേൽ : **നികുതിയുടെ പേരിൽ സർവ്വ മേഖലകളിലും പിണാറായി സർക്കാർ നികുതി കൊള്ളയും ഫീസ് വർധനയും നടപ്പാക്കുകയാണെന്ന് യു ഡി എഫ് ജില്ലാ കൺവീനർ അഹ്മദ് പുന്നക്കൽ പറഞ്ഞു. അവയവങ്ങൾക്ക് വരെ നികുതി ചുമത്തുന്ന രീതിയാണവലംബിക്കുന്നത്. വാണിമേൽ ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടന്ന യു ഡി എഫിന്റെ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിർമ്മിത ബുദ്ധിയുടെ മറവിൽ അഴിമതി നടത്തിയ ആദ്യ ഭരണകൂടം കേരളത്തിലെ എൽ ഡി എഫ് സർക്കാരായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ്‌ എം കെ മജീദ് അധ്യക്ഷത വഹിച്ചു. എം കെ അഷ്‌റഫ്‌ മുഖ്യ പ്രഭാഷണം നടത്തി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പി സുരയ്യ, വൈസ് പ്രസിഡന്റ്‌ സെൽമ രാജു, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം ടി ഹരിദാസൻ, കെ ബാലകൃഷ്ണൻ, അസ്‌ലം കളത്തിൽ, വി കെ കുഞ്ഞാലി, സുബൈർ തോട്ടക്കാട്, യു പി ജയേഷ് കുമാർ, എം കെ നൗഷാദ്, ഒ മുനീർ, വി കെ മൂസ, സി വി മൊയ്തീൻ ഹാജി, തുടങ്ങിയവർ പ്രസംഗിച്ചു. പി പി അമ്മദ്, ഷെബി സെബാസ്റ്റ്യൻ, ഒ പി മുഹമ്മദ്, എൻ കെ മുത്തലിബ് നടുക്കണ്ടി മൊയ്തു എന്നിവർ സമരത്തിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/111073/protest-dharna-of-udf-in-front-of-vanimel-gram-panchayat-office)