---
title: "സെർവർ തകരാർ; ഇന്നും നാളെയും റേഷന്‍കടകള്‍ക്ക് അവധി "
english_title: "Ration shops are closed today and tomorrow"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/111289/ration-shops-are-closed-today-and-tomorrow"
published_at: "2023-04-27T13:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644a2c5558161_rationkuttiady.jpg"
keywords: []
---

# സെർവർ തകരാർ; ഇന്നും നാളെയും റേഷന്‍കടകള്‍ക്ക് അവധി 

> **Lead Summary:** **നാദാപുരം: **റേഷന്‍ വിതരണയുമായി ബന്ധപ്പെട്ട സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതിനാല്‍ വ്യാഴവും വെള്ളിയും റേഷന്‍ കടകളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുമെന്ന് മന്ത്രി ജി.ആര്‍.അനില്‍ അറിയിച്ചു. ഏപ്രിലിലെ റേഷന്‍ വിതരണം മെയ് അഞ്ചുവരെയുണ്ടാകും. മെയ് ആറുമുതല്‍ മെയ് മാസത്തെ റേഷന്‍ വിതരണം ആരംഭിക്കും.

## Article Content

**നാദാപുരം: **റേഷന്‍ വിതരണയുമായി ബന്ധപ്പെട്ട സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതിനാല്‍ വ്യാഴവും വെള്ളിയും റേഷന്‍ കടകളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുമെന്ന് മന്ത്രി ജി.ആര്‍.അനില്‍ അറിയിച്ചു. ഏപ്രിലിലെ റേഷന്‍ വിതരണം മെയ് അഞ്ചുവരെയുണ്ടാകും. മെയ് ആറുമുതല്‍ മെയ് മാസത്തെ റേഷന്‍ വിതരണം ആരംഭിക്കും.

സെര്‍വറിലെ വിവരങ്ങള്‍ ക്‌ളൗഡ് സ്റ്റോറേജിലേക്ക് മാറ്റുന്നതിന്‌ രണ്ട് ദിവസം ആവശ്യമാണെന്ന് നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റെര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംസ്ഥാനത്ത് റേഷന്‍ വിതരണം തടസ്സപ്പെട്ട സാഹചര്യം വിലയിരുത്താന്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നു.

റേഷന്‍ വ്യാപാരി സംഘടനാ പ്രതിനിധികളുമായും മന്ത്രി സംസാരിച്ചു. സാങ്കേതികതകരാറുകള്‍ പൂര്‍ണമായി പരിഹരിച്ചശേഷം കടകള്‍ പ്രവര്‍ത്തിക്കുന്നതാണ് ഉചിതമെന്ന് വ്യാപാരികള്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/111289/ration-shops-are-closed-today-and-tomorrow)