---
title: "കൈരളി ചാരിറ്റബിൾ സൊസൈറ്റി വാർഷികാഘോഷം "
english_title: "Kairali Charitable Society Anniversary Celebration"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/111339/kairali-charitable-society-anniversary-celebration"
published_at: "2023-04-27T19:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644a82d30d40c_kairalicharitablesociaty.jpg"
keywords: []
---

# കൈരളി ചാരിറ്റബിൾ സൊസൈറ്റി വാർഷികാഘോഷം 

> **Lead Summary:** **പുറമേരി:** കോടഞ്ചേരി വെള്ളൂർ പി രാഘവൻ സ്മാരക മന്ദിരം കൈരളി ചാരിറ്റബിൾ സൊസൈറ്റി സാംസ്കാരിക വേദി ആറാം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സാംസ്കാരിക സമ്മേളനം കവി ശ്രീനി എടച്ചേരി ഉദ്ഘാടനം ചെയ്തു. കെ.എൻ അരവിന്ദൻ അധ്യക്ഷത വഹിച്ചു.

## Article Content

**പുറമേരി:** കോടഞ്ചേരി വെള്ളൂർ പി രാഘവൻ സ്മാരക മന്ദിരം കൈരളി ചാരിറ്റബിൾ സൊസൈറ്റി സാംസ്കാരിക വേദി ആറാം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സാംസ്കാരിക സമ്മേളനം കവി ശ്രീനി എടച്ചേരി ഉദ്ഘാടനം ചെയ്തു. കെ.എൻ അരവിന്ദൻ അധ്യക്ഷത വഹിച്ചു.

തൂണേരി പഞ്ചായത്ത് മെമ്പർമാരായ അഡ്വ.പി.പി ലത, ഇ.കെ രാജൻ, സി.കെ അരവിന്ദാക്ഷൻ, സി.എൻ ചന്ദ്രൻ , വി.കെ രവി വെള്ളൂർ, വത്സരാജ് മണലാട്ട് , ശോഭ മാരാം വീട്ടിൽ, ജിതേഷ് കൊയമ്പ്രത്ത് എന്നിവർ സംസാരിച്ചു. സംസ്ഥാന സ്കൂൾ കലോത്സവം മോണോ ആക്ടിൽ ഒന്നാം സ്ഥാനം നേടിയ ഉത്തര മനോജിനെ ചടങ്ങിൽ ആദരിച്ചു.

നക്ഷത്ര ജാലം എന്ന പേരിൽ കുരുന്നുകളുടെ വിവിധ നൃത്ത പരിപാടികളും സ്കൂൾ കലോത്സവ വിജയി യുക്ത അനിൽ പരിപാടികൾ അവതരിപ്പിച്ചു ,സുനിൽ കോട്ടേമ്പ്രത്തിന്റെ നേതൃത്വത്തിലുള്ള ആക്ഷേപഹാസ്യപരിപാടികളും വിജിൻ പെരളശ്ശേരി, ചൈതന്യ മാഹി, സുധീർ കൃഷ്ണ എന്നിവരുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/111339/kairali-charitable-society-anniversary-celebration)