---
title: "രോഗികളെ വേണ്ടേ...? നാദാപുരം താലൂക്ക് ആശുപത്രിയിൽ ആരോഗ്യമന്ത്രിയുടെ മിന്നൽ സന്ദർശനം "
english_title: "Don't want patients...? Health Minister's special visit to Nadapuram Taluk Hospital"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/111405/dont-want-patients-health-ministers-special-visit-to-nadapuram-taluk-hospital"
published_at: "2023-04-28T09:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644b3f77eb892_veenageorge.jpg"
keywords: []
---

# രോഗികളെ വേണ്ടേ...? നാദാപുരം താലൂക്ക് ആശുപത്രിയിൽ ആരോഗ്യമന്ത്രിയുടെ മിന്നൽ സന്ദർശനം 

> **Lead Summary:** **നാദാപുരം : **സർക്കാർ ഉണർന്നു പ്രവർത്തിക്കുമ്പോഴും കുത്തഴിഞ്ഞ നിലയിൽ പ്രവർത്തിക്കുന്ന നാദാപുരം താലൂക്ക് ആശുപത്രിയിൽ ആരോഗ്യമന്ത്രി വീണ ജോർജിന്റെ മിന്നൽ സന്ദർശനം.

## Article Content

**നാദാപുരം : **സർക്കാർ ഉണർന്നു പ്രവർത്തിക്കുമ്പോഴും കുത്തഴിഞ്ഞ നിലയിൽ പ്രവർത്തിക്കുന്ന നാദാപുരം താലൂക്ക് ആശുപത്രിയിൽ ആരോഗ്യമന്ത്രി വീണ ജോർജിന്റെ മിന്നൽ സന്ദർശനം.

ജനപ്രതിനിധികളെയോ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയോ അറിയിക്കാതെയാണ് മന്ത്രി ആശുപത്രിയിൽ മിന്നൽ സന്ദർശനം നടത്തിയത്.

നൂറുകണക്കിന് ആളുകൾ ചികിത്സ തേടിയെത്തുന്ന ആശുപത്രിയിൽ രോഗികളെ കിടത്തി ചികിൽസിക്കാൻ മതിയായ സൗകര്യങ്ങൾ ഉണ്ടായിട്ട് പോലും ചില ഡോക്ടർമാരോ ജീവനക്കാരോ ഇതിന് തയ്യാറാകുന്നില്ലെന്ന ആക്ഷേപം ഉയർന്നിരുന്നു.

150 ഓളം കിടക്കകളുള്ള ആശുപത്രിയിൽ കഴിഞ്ഞ ദിവസം ഒരു രോഗിയെ മാത്രമാണ് കിടത്തി ചികിൽസിച്ചത്. ഇക്കാര്യം ട്രൂ വിഷൻ നാദാപുരം ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. വാർത്ത ആരോഗ്യാവകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ആരോഗ്യമന്ത്രിയുടെ മിന്നൽ സന്ദർശനമുണ്ടായത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/111405/dont-want-patients-health-ministers-special-visit-to-nadapuram-taluk-hospital)