---
title: "എല്ലാം കണ്ട് മന്ത്രി; നാദാപുരം ഗവ. ആശുപത്രിയിൽ പരാതികളുടെ കെട്ടഴിച്ച് രോഗികളും നാട്ടുകാരും "
english_title: "Nadapuram Govt. The patients and local people are complaining about the hospital"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/111421/nadapuram-govt-the-patients-and-local-people-are-complaining-about-the-hospital"
published_at: "2023-04-28T10:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644b4ca58b9a4_veenagorgenadapuramhospital.jpg"
keywords: []
---

# എല്ലാം കണ്ട് മന്ത്രി; നാദാപുരം ഗവ. ആശുപത്രിയിൽ പരാതികളുടെ കെട്ടഴിച്ച് രോഗികളും നാട്ടുകാരും 

> **Lead Summary:** **നാദാപുരം: ** അത്യാധുനിക സൗകര്യങ്ങളും ബഹുനില കെട്ടിടങ്ങളുമുണ്ടായിട്ടും രോഗികൾക്ക് പ്രയാജനമാകാത്ത നാദാപുരം താലൂക്ക് ഗവ.ആശുപത്രിയിൽ ആരോഗ്യമന്ത്രി വീണ ജോർജിന്റെ മിന്നൽ സന്ദർശനം. ഇ.കെ. വിജയൻ എം എൽ എ, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവർക്കൊപ്പമായിരുന്നു മന്ത്രി രാവിലെ 9 മണിയോടെ ആശുപത്രിയിലെത്തിയത്.

## Article Content

**നാദാപുരം: ** അത്യാധുനിക സൗകര്യങ്ങളും ബഹുനില കെട്ടിടങ്ങളുമുണ്ടായിട്ടും രോഗികൾക്ക് പ്രയാജനമാകാത്ത നാദാപുരം താലൂക്ക് ഗവ.ആശുപത്രിയിൽ ആരോഗ്യമന്ത്രി വീണ ജോർജിന്റെ മിന്നൽ സന്ദർശനം. ഇ.കെ. വിജയൻ എം എൽ എ, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവർക്കൊപ്പമായിരുന്നു മന്ത്രി രാവിലെ 9 മണിയോടെ ആശുപത്രിയിലെത്തിയത്.

വളയം ഗവ.ആശുപത്രി കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തുന്ന ഉദ്‌ഘാടന ചടങ്ങിനെത്തിയതായിരുന്നു മന്ത്രി. അതിനിടെയാണ് നാദാപുരം താലൂക്ക് ഗവ.ആശുപത്രിയിൽ മിന്നൽ പരിശോധന നടത്തിയത്. ഓരോ വാർഡുകൾ തോറും മന്ത്രി സന്ദർശിച്ചു. എന്നാൽ ഈ സമയം മെഡിക്കൽ ഓഫീസർമാരോ ഉത്തരവാദിത്തപെട്ടവരോ ആശുപത്രിയിൽ ഉണ്ടായിരുന്നില്ല.

നൂറുകണക്കിന് ആളുകൾ ചികിത്സ തേടിയെത്തുന്ന ആശുപത്രിയിൽ രോഗികളെ കിടത്തി ചികിൽസിക്കാൻ മതിയായ സൗകര്യങ്ങൾ ഉണ്ടായിട്ട് പോലും ചില ഡോക്ടർമാരോ ജീവനക്കാരോ ഇതിന് തയ്യാറാകുന്നില്ലെന്ന ആക്ഷേപം ഉയർന്നിരുന്നു. 150 ഓളം കിടക്കകളുള്ള ആശുപത്രിയിൽ കഴിഞ്ഞ ദിവസം ഒരു രോഗിയെ മാത്രമാണ് കിടത്തി ചികിൽസിച്ചത്. ഇക്കാര്യം ട്രൂ വിഷൻ നാദാപുരം ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. വാർത്ത ആരോഗ്യാവകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ആരോഗ്യമന്ത്രിയുടെ മിന്നൽ സന്ദർശനമുണ്ടായത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/111421/nadapuram-govt-the-patients-and-local-people-are-complaining-about-the-hospital)