---
title: "വളയം ആശുപത്രിയിൽ കിടത്തി ചികിത്സ സർക്കാർ പരിഗണയിൽ- മന്ത്രി വീണ ജോർജ് "
english_title: "Community Health Center declared as Family Health Centre"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/111449/community-health-center-declared-as-family-health-centre"
published_at: "2023-04-28T12:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644b6cf2cdb58_valayamcommunitycentere.jpg"
keywords: []
---

# വളയം ആശുപത്രിയിൽ കിടത്തി ചികിത്സ സർക്കാർ പരിഗണയിൽ- മന്ത്രി വീണ ജോർജ് 

> **Lead Summary:** **വളയം: **തൂണേരി ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വളയാത്ത പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ കിടത്തി ചികിത്സ പുനരാംഭിക്കാൻ ആവശ്യമായത് ചെയ്യുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ കുടുംബാരോഗ്യ കേന്ദ്രമായി പ്രഖ്യാപിക്കുന്ന ചടങ്ങ് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

## Article Content

**വളയം: **തൂണേരി ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വളയാത്ത പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ കിടത്തി ചികിത്സ പുനരാംഭിക്കാൻ ആവശ്യമായത് ചെയ്യുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ കുടുംബാരോഗ്യ കേന്ദ്രമായി പ്രഖ്യാപിക്കുന്ന ചടങ്ങ് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കിടത്തി ചികിത്സയ്ക്ക് ആവശ്യമായ ഭൗതീക സൗകര്യങ്ങൾ ഏർപ്പെടുത്താനും മറ്റു കാര്യങ്ങൾക്കുമായി ധനകാര്യ വകുപ്പുമായി ചേർന്ന് കൂടിയാലോചിച്ച് ഇടപെടൽ നടത്തുമെന്നും മന്ത്രി പറഞ്ഞു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും ജനപ്രതിനിധികളുടെയും അഭ്യർത്ഥനയെ തുടർന്നായിരുന്നു മന്ത്രി ഈ കാര്യം പറഞ്ഞത്.

നേരത്തെ പ്രസവ സൗകര്യവും കിടത്തി ചികിത്സയും ആശുപത്രിയിൽ നിലവിൽ ഉണ്ടായിരുന്നു . ഇഎംഎസിന്റെ കാലത്ത് ഈ ആരോഗ്യ കേന്ദ്രം ആരംഭിച്ചത്. ഉദ്‌ഘാടന ചടങ്ങിൽ ഇ കെ വിജയൻ എം എൽ എ അധ്യക്ഷനായി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ദിനേശ് കുമാർ എ പി റിപ്പോർട്ട് അവതരിപ്പിച്ചു.

തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ സ്വാഗതം പറഞ്ഞ ചടങ്ങിൽ വളയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെപി പ്രദീപ്, ടി കെ അരവിന്ദാക്ഷൻ, പി ടി നിഷ, ബിന്ദു പുതിയോട്ടിൽ, എംകെ അശോകൻ മാസ്റ്റർ, നജ്മ യാസർ, കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. റോഷൻ രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/111449/community-health-center-declared-as-family-health-centre)