---
title: "കുടുംബശ്രീ കലോത്സവം ; ഓവറോൾ കിരീടം പത്താം വാർഡിന് "
english_title: "Kudumbashree Kalotsavam overall crown for 10th ward"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/111481/kudumbashree-kalotsavam-overall-crown-for-10th-ward"
published_at: "2023-04-28T15:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644b9517df554_kudumbasreekalolsavam.jpg"
keywords: []
---

# കുടുംബശ്രീ കലോത്സവം ; ഓവറോൾ കിരീടം പത്താം വാർഡിന് 

> **Lead Summary:** **നാദാപുരം: **ഗ്രാമപഞ്ചായത്ത് കുടുംബശ്രീ കലോത്സവത്തിൽ പത്താം വാർഡ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി . രണ്ടുദിവസമായി കല്ലാച്ചി കമ്മ്യൂണിറ്റി ഹാളിൽ നടന്ന കലോത്സവം പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു . വൈസ് പ്രസിഡണ്ട് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു .

## Article Content

**നാദാപുരം: **ഗ്രാമപഞ്ചായത്ത് കുടുംബശ്രീ കലോത്സവത്തിൽ പത്താം വാർഡ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി . രണ്ടുദിവസമായി കല്ലാച്ചി കമ്മ്യൂണിറ്റി ഹാളിൽ നടന്ന കലോത്സവം പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു . വൈസ് പ്രസിഡണ്ട് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു .

വ്യത്യസ്ത വാർഡുകളുടെ കുടുംബശ്രീ പ്രവർത്തകർ അവതരിപ്പിച്ച കലാപരിപാടികൾ കാണാൻ നൂറുകണക്കിന് പേരാണ് എത്തിച്ചേർന്നത് . പതിമൂന്നാം വാർഡ് അവതരിപ്പിച്ച നാടകം അവതരണ മികവുകൊണ്ടും പ്രമേയം കൊണ്ടും ശ്രദ്ധിക്കപ്പെട്ടു.

സ്വന്തം വീട്ടിൽ പോലും സ്ത്രീസുരക്ഷിത അല്ലെന്ന് വിളിച്ചു പറയുന്ന നാടകം അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി. ഏറ്റവും കൂടുതൽ പോയിന്റ് വാങ്ങിയ പത്താം വാർഡിനുള്ള ഓവറോൾ ട്രോഫി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുബൈർ സമ്മാനിച്ചു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/111481/kudumbashree-kalotsavam-overall-crown-for-10th-ward)