---
title: "നാദാപുരം തലശ്ശേരി റോഡിൽ മരം കടപുഴകി വീണ് ഗതാഗതം മുടങ്ങി "
english_title: "A fallen tree on the Nadapuram Thalassery road blocked traffic"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/111490/a-fallen-tree-on-the-nadapuram-thalassery-road-blocked-traffic"
published_at: "2023-04-28T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644b9ee11193d_maramkadapuzhakiveenu.jpg"
keywords: []
---

# നാദാപുരം തലശ്ശേരി റോഡിൽ മരം കടപുഴകി വീണ് ഗതാഗതം മുടങ്ങി 

> **Lead Summary:** **നാദാപുരം: **പോലീസ് സ്റ്റേഷനു സമീപം ചേറ്റുകെട്ടി സംസ്ഥാന പാതയിൽ റോഡരികിലെ മരം കടപുഴകി വീണ് ഏറെനേരം ഗതാഗതം മുടങ്ങി. നാദാപുരത്തും പരിസരങ്ങളിലും വൈദ്യുതി ബന്ധവും നിലച്ചു.

## Article Content

**നാദാപുരം: **പോലീസ് സ്റ്റേഷനു സമീപം ചേറ്റുകെട്ടി സംസ്ഥാന പാതയിൽ റോഡരികിലെ മരം കടപുഴകി വീണ് ഏറെനേരം ഗതാഗതം മുടങ്ങി. നാദാപുരത്തും പരിസരങ്ങളിലും വൈദ്യുതി ബന്ധവും നിലച്ചു.

ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് കൂറ്റൻ മരം റോഡിലേക്ക് കടപുഴകി വീണത്. പൊതുവേ തിരക്കുപിടിച്ച ഈ റോഡിലൂടെ ഈ സമയത്ത് വാഹനങ്ങൾ കടന്നു പോകാത്തത് വലിയ ദുരന്തം ഒഴിവാക്കി.

ചേലക്കാട് നിന്നെത്തിയ അഗ്നി രക്ഷാസേനയും നാട്ടുകാരും ഏറെ പാടുപെട്ടാണ് മരം മുറിച്ച് മാറ്റിയത്. കെഎസ്ഇബി അധികൃതർ സ്ഥലത്തെത്തി വൈദ്യുതി പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/111490/a-fallen-tree-on-the-nadapuram-thalassery-road-blocked-traffic)