---
title: "സ്ത്രീകളുടെ സർഗാത്മകത വിളംബരം ; നാദാപുരം ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ കലോത്സവം "
english_title: "Kudumbashree Kalotsavam at Nadapuram Gram Panchayat"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/111502/kudumbashree-kalotsavam-at-nadapuram-gram-panchayat"
published_at: "2023-04-28T16:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644ba855cc10d_arang2023.jpg"
keywords: []
---

# സ്ത്രീകളുടെ സർഗാത്മകത വിളംബരം ; നാദാപുരം ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ കലോത്സവം 

> **Lead Summary:** > **നാദാപുരം: **ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ കലോത്സവം "അരങ്ങു "2023 സംഘടിപ്പിച്ചു. 22 വാർഡുകളിൽ നിന്നായി 425 കുടുംബശ്രീ അയൽക്കൂട്ടങ്ങളിലെ പ്രതിഭകളാണ് സർഗാത്മകത വിടർത്തി അരങ്ങ് ഉത്സവത്തിൽ പങ്കെടുത്തത്.

## Article Content

> **നാദാപുരം: **ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ കലോത്സവം "അരങ്ങു "2023 സംഘടിപ്പിച്ചു. 22 വാർഡുകളിൽ നിന്നായി 425 കുടുംബശ്രീ അയൽക്കൂട്ടങ്ങളിലെ പ്രതിഭകളാണ് സർഗാത്മകത വിടർത്തി അരങ്ങ് ഉത്സവത്തിൽ പങ്കെടുത്തത്.

ലളിതഗാനം ,മാപ്പിളപ്പാട്ട് ,കവിത പാരായണം ,മിമിക്രി ,മോണോആക്ട്,ഫാൻസി ഡ്രസ്സ്,പ്രസംഗം ,കഥാപ്രസംഗം,സംഘഗാനം ,നാടൻപാട്ട്,നാടോടി നൃത്തം ,തിരുവാതിര, ഒപ്പന ,സംഘനൃത്തം,നാടകം എന്നിങ്ങനെയുള്ള ഇനങ്ങളിലാണ് മത്സരം സംഘടിപ്പിച്ചത് .

പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന കലോത്സവം പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു .വൈസ് പ്രസിഡണ്ട് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ സി കെ നാസർ ,എം സി സുബൈർ ,പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽഹമീദ്,മെമ്പർ സെക്രട്ടറി പി പി ബാലകൃഷ്ണൻ ,കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ പി പി റീജ,അസിസ്റ്റന്റ് സെക്രട്ടറി ടി പ്രേമാനന്ദൻ അക്കൗണ്ടന്റ് കെ സിനിഷ എന്നിവർ സംസാരിച്ചു.

പ്രൊഫഷണൽ വിധികർത്താക്കൾവിധി നിർണയം നടത്തിയ കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി പത്താം വാർഡ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. രണ്ടാം സ്ഥാനം വാർഡ് 13 ഉം മൂന്നാം സ്ഥാനം വാർഡ് ഒന്നും കരസ്ഥമാക്കി. അരങ്ങ് കുടുംബശ്രീ ഉത്സവത്തിൽ പഞ്ചായത്തിന്റെ അഭിമാനമായ വനിതാ സംരംഭക അജിതാമുകന്ദനെ മൊമെന്റോ നൽകി ആദരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/111502/kudumbashree-kalotsavam-at-nadapuram-gram-panchayat)