---
title: "അൽവിദ ഒരുക്കങ്ങളായി ; പേരോട് ഐഎം ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് നാല് സ്ഥാപക അധ്യാപകർ പടിയിറങ്ങുന്നു"
english_title: "Four founding teachers are stepping down from IM Higher Secondary School, Perode"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/111508/four-founding-teachers-are-stepping-down-from-im-higher-secondary-school-perode"
published_at: "2023-04-28T17:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644bb19a5d05f_pressmeet.jpg"
keywords: []
---

# അൽവിദ ഒരുക്കങ്ങളായി ; പേരോട് ഐഎം ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് നാല് സ്ഥാപക അധ്യാപകർ പടിയിറങ്ങുന്നു

> **Lead Summary:** ** നാദാപുരം: **പേരോട് എം ഐ എം ഹയർ സെക്കണ്ടറി സ്‌കൂളിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്ക് സമുചിതമായ യാത്രയയപ്പ് നൽകുന്നു. ഒരു നാടിൻറെ ഉത്സവമായി നടക്കുന്ന യാത്രയയപ്പ് സമ്മേളനത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

## Article Content

** നാദാപുരം: **പേരോട് എം ഐ എം ഹയർ സെക്കണ്ടറി സ്‌കൂളിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്ക് സമുചിതമായ യാത്രയയപ്പ് നൽകുന്നു. ഒരു നാടിൻറെ ഉത്സവമായി നടക്കുന്ന യാത്രയയപ്പ് സമ്മേളനത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

പ്രിൻസിപ്പൽ മൊയ്തു പറമ്പത്ത്, ഹെഡ് മാസ്റ്റർ കുഞ്ഞബ്ദുല്ല മരുന്നോളി, രാജീവൻ കാങ്ങാട്ട്, പി സുഗത എന്നിവരാണ് പിരിയുന്നത്. മൂന്ന് സെഷനുകളായാണ് പരിപാടി. അൽ വിദ എന്ന പേരിലാണ് പരിപാടി നടക്കുന്നത്. മെയ് ഒന്നിന് രാവിലെ പത്തു മണിക്ക് നടക്കുന്ന സ്നേഹ സംഗമം റിട്ട. പ്രിൻസിപ്പൽ എൻ അഹമ്മദ് ഉദ്‌ഘാടനം ചെയ്യും.

രണ്ടു മണിക്ക് പൂർവ വിദ്യാർത്ഥി സംഗമം കെ മുരളിധരൻ എം പി ഉദ്‌ഘാടനം ചെയ്യും.  മാനേജർ പി ബി കുഞ്ഞമ്മദ് ഹാജി അധ്യക്ഷത വഹിക്കും.  വൈകീട്ട് നാലു മണിക്ക് യാത്രയയപ്പ് സമ്മേളനം മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്‌ഘാടനം ചെയ്യും. ഇ കെ വിജയൻ എം എൽ എ അധ്യക്ഷത വഹിക്കും.

പരിപാടിയുടെ ഭാഗമായി ലോങ്ങ് ബെൽ എന്ന  പേരിലുള്ള ഡോക്യുമെന്ററി പ്രകാശനം ചെയ്യും. ജനറൽ കൺവീനർ സി അബ്ദുൽ ഹമീദ്, പി ടി പ്രസിഡന്റ് പി കെ മുഹമ്മദ്, പ്രോഗ്രാം കൺവീനർ  എം എം മുഹമ്മദ്, ഭാരവാഹികളായ മാഹൂദ് കടോളി,  എം വി കെ അസ്‌ലം എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/111508/four-founding-teachers-are-stepping-down-from-im-higher-secondary-school-perode)