---
title: "കക്കുകളിക്ക് ബന്ധമില്ല; എടച്ചേരിയിലെ നാടക പ്രദർശനവുമായി സിപിഐ എമ്മിന് ബന്ധമില്ല - ഏരിയാ സെക്രട്ടറി "
english_title: "The CPI-M has nothing to do with the play at Edachery"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/111661/the-cpi-m-has-nothing-to-do-with-the-play-at-edachery"
published_at: "2023-04-29T15:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644ceece24291_PPCHATHU.jpg"
keywords: []
---

# കക്കുകളിക്ക് ബന്ധമില്ല; എടച്ചേരിയിലെ നാടക പ്രദർശനവുമായി സിപിഐ എമ്മിന് ബന്ധമില്ല - ഏരിയാ സെക്രട്ടറി 

> **Lead Summary:** > **നാദാപുരം : ** എടച്ചേരിയിൽ ബിമൽ സാംസ്കാരിക ഗ്രാമം സംഘടിപ്പിക്കുന്ന "കക്കുകളി "എന്ന നാടകം പ്രദർശിപ്പിക്കുന്നതിൽ സിപിഐ എമ്മിന് ബന്ധമില്ലെന്ന് നാദാപുരം ഏരിയ സെക്രട്ടറി പി പി ചാത്തു പറഞ്ഞു. നാടകം പ്രദർശിപ്പിക്കുന്നത് ബിമൽ സംസ്കാരിക ഗ്രാമം എന്ന സംഘടനയാണ്.

## Article Content

> **നാദാപുരം : ** എടച്ചേരിയിൽ ബിമൽ സാംസ്കാരിക ഗ്രാമം സംഘടിപ്പിക്കുന്ന "കക്കുകളി "എന്ന നാടകം പ്രദർശിപ്പിക്കുന്നതിൽ സിപിഐ എമ്മിന് ബന്ധമില്ലെന്ന് നാദാപുരം ഏരിയ സെക്രട്ടറി പി പി ചാത്തു പറഞ്ഞു. നാടകം പ്രദർശിപ്പിക്കുന്നത് ബിമൽ സംസ്കാരിക ഗ്രാമം എന്ന സംഘടനയാണ്.

ഈ സംഘടനയുമായി പാർടിക്ക് ഒരു തരത്തിലുള്ള ബന്ധവുമില്ല. ഏതെങ്കിലും മതവിശ്വാസത്തെ വ്രണപെടുത്തുന്ന നടകത്തെയോ,മറ്റ് കലാരൂപങ്ങളെയോ സാഹിത്യ രചനകളെയോ സിപിഐ എം അംഗീകരിക്കുന്നില്ല. മത വിശ്വാസം വ്രണപെടുത്തുന്ന കലാ സൃഷ്ടികൾക്ക് അവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പരിവേഷം നൽകുന്നത് ശരിയല്ലെന്ന ഉറച്ച നിലപാടാണ് പാർടി എല്ലാം കാലത്തും സ്വീകകരിച്ചത്.

നാടകാവതണവുമായി ബന്ധപെട്ട പ്രവർത്തനങ്ങളിൽ പാർട്ടിയുടെ നേതാക്കളോ പ്രവർത്തകരോ സഹകരിക്കില്ലെന്നും പി പി ചാത്തു. പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/111661/the-cpi-m-has-nothing-to-do-with-the-play-at-edachery)