---
title: "കെപ്കോസ് സാരഥികൾ; കെഎം രഘുനാഥ് വീണ്ടും പ്രസിഡന്റ് "
english_title: "KM Raghunath is again the president of KEPCOS"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/111667/km-raghunath-is-again-the-president-of-kepcos"
published_at: "2023-04-29T16:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644cf43317c44_KMRAGHUNADH.jpg"
keywords: []
---

# കെപ്കോസ് സാരഥികൾ; കെഎം രഘുനാഥ് വീണ്ടും പ്രസിഡന്റ് 

> **Lead Summary:** **നാദാപുരം: **കല്ലാച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കോഴിക്കോട് ജില്ല എംപ്ലോയീസ് പെൻഷനേഴ്സ് വർക്കേഴ്സ് വെൽഫെയർ കോപ്പറേറ്റീവ് സൊസൈറ്റി( കെപ്കോസ് ) പ്രസിഡണ്ടായി കെഎം രഘുനാഥനെ വീണ്ടും തെരഞ്ഞെടുത്തു. ഒപി ഭാസ്കരൻ മാസ്റ്ററാണ് പുതിയ വൈസ് പ്രസിഡണ്ട്. ഭരണസമിതി അംഗങ്ങളായി കെ എം രഘുനാഥ്,ചന്ദ്രൻ വി എം, വിജേഷ് വി, കോപ്പി ഭാസ്കരൻ മാസ്റ്റർ മാക്കൂൽ കേളപ്പൻ, വി കെ ബാലമണി, പി വി ജയലക്ഷ്മി ടീച്ചർ, കെ സുബൈദ ടീച്ചർ., ടി രവീന്ദ്രൻ മാസ്റ്റർ, ശ്രീധരൻ കെ, കൃഷ്ണൻകുറ്റി യിൽ, അഖിൽ കെ, മനോജൻ മാസ്റ്റർ എന്നിവർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

## Article Content

**നാദാപുരം: **കല്ലാച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കോഴിക്കോട് ജില്ല എംപ്ലോയീസ് പെൻഷനേഴ്സ് വർക്കേഴ്സ് വെൽഫെയർ കോപ്പറേറ്റീവ് സൊസൈറ്റി( കെപ്കോസ് ) പ്രസിഡണ്ടായി കെഎം രഘുനാഥനെ വീണ്ടും തെരഞ്ഞെടുത്തു. ഒപി ഭാസ്കരൻ മാസ്റ്ററാണ് പുതിയ വൈസ് പ്രസിഡണ്ട്. ഭരണസമിതി അംഗങ്ങളായി കെ എം രഘുനാഥ്,ചന്ദ്രൻ വി എം, വിജേഷ് വി, കോപ്പി ഭാസ്കരൻ മാസ്റ്റർ മാക്കൂൽ കേളപ്പൻ, വി കെ ബാലമണി, പി വി ജയലക്ഷ്മി ടീച്ചർ, കെ സുബൈദ ടീച്ചർ., ടി രവീന്ദ്രൻ മാസ്റ്റർ, ശ്രീധരൻ കെ, കൃഷ്ണൻകുറ്റി യിൽ, അഖിൽ കെ, മനോജൻ മാസ്റ്റർ എന്നിവർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

എന്നാൽ ഭാരവാഹികളെ തെരഞ്ഞെടുക്കാൻ ചേർന്ന യോഗത്തിൽ വി എം ചന്ദ്രൻ നയിക്കുന്ന പാനലിനെതിരെ മത്സരിച്ച പാനലിൽ നിന്നാണ് പ്രസിഡണ്ടായി കെ എം രഘുനാഥനെയും വൈസ് പ്രസിഡണ്ടായി ഓ പി ഭാസ്കരനെയും തെരഞ്ഞെടുക്കപ്പെട്ടത്. വി എം ചന്ദ്രന്റെ പാനലിൽ നിന്ന് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ച വിജേഷ് മാസ്റ്റർക്ക് അഞ്ചു വോട്ടും കെ എം രഘുനാഥന് എട്ടു വോട്ടുമാണ് കിട്ടിയത്. തെരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസറായ നാദാപുരം യൂണിറ്റ് ഇൻസ്പെക്ടർ എംപി റീത്താ നിയന്ത്രിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/111667/km-raghunath-is-again-the-president-of-kepcos)