---
title: "കുട്ടിക്കൊരു വീട് ഒരുങ്ങി; കെ.എസ്.ടി.എ നിർമിച്ച വീട്ടിൻ്റെ താക്കോൽ ദാനം ഒരുക്കങ്ങൾ പൂർത്തിയായി "
english_title: "Preparations for handing over the keys to the house constructed by KSTA have been completed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/111670/preparations-for-handing-over-the-keys-to-the-house-constructed-by-ksta-have-been-completed"
published_at: "2023-04-29T16:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644cfcf14a779_KUTTIKORUVEED.jpg"
keywords: []
---

# കുട്ടിക്കൊരു വീട് ഒരുങ്ങി; കെ.എസ്.ടി.എ നിർമിച്ച വീട്ടിൻ്റെ താക്കോൽ ദാനം ഒരുക്കങ്ങൾ പൂർത്തിയായി 

> **Lead Summary:** **നാദാപുരം: **ഇയ്യങ്കോട് നിർധന കുടുംബത്തിലെ വിദ്യാർത്ഥിനിക്ക് കെ. എസ്.ടി. എ നിർമിച്ച വീട്ടിൻ്റെ താക്കോൽ ദാനം തിങ്കളാഴ്ച രവിലെ ഒമ്പത് മണിക്ക് മുൻ മന്ത്രി ടി.എം തോമസ് ഐസക് നിർവഹിക്കും. പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

**നാദാപുരം: **ഇയ്യങ്കോട് നിർധന കുടുംബത്തിലെ വിദ്യാർത്ഥിനിക്ക് കെ. എസ്.ടി. എ നിർമിച്ച വീട്ടിൻ്റെ താക്കോൽ ദാനം തിങ്കളാഴ്ച രവിലെ ഒമ്പത് മണിക്ക് മുൻ മന്ത്രി ടി.എം തോമസ് ഐസക് നിർവഹിക്കും. പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഇടതുപക്ഷ സർക്കാരിന്റെ ലൈഫ് മിഷന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള കെ.എസ്ടിഎ യുടെ പദ്ധതിയാണ് കുട്ടിക്കൊരു വീട്. ചടങ്ങിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി. പി രാജീവൻ പദ്ധതി വിശദീകരിക്കും.

കല്ലാച്ചി ഹൈസ്കൂൾ കെ.എസ്ടിഎ യൂണിറ്റ് നൽകുന്ന പഠനോപകരണങ്ങൾ സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ കൈമാറും. ജനപ്രതിനിധികളും സാമൂഹ്യ സംസ്കാരിക വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിക്കും.

വാർത്ത സമ്മേളനത്തിൽ കെഎസ്ടിഎ ജില്ലാ ജോയിൻ സെക്രട്ടറി പി. കെ സജില, ജില്ലാ എക്സിക്യൂട്ടീവ് ടി. സജീവൻ, ജില്ലാ കമ്മിറ്റി അംഗം എം.ടി പവിത്രൻ, സബ്ജില്ലാ ട്രഷറർ സി.പി ബിജു, ജോയിൻ സെക്രട്ടറി ടി.പി രേഖ, സബ്ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.ചന്ദ്രൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/111670/preparations-for-handing-over-the-keys-to-the-house-constructed-by-ksta-have-been-completed)