---
title: "എംഇടിക്ക് പുതു സാരഥികൾ; യൂനസ്, സലിം, നാസർ നയിക്കും, ഔദ്യോഗിക പാനലൽ തോറ്റു "
english_title: "New drivers for MET"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/111735/new-drivers-for-met"
published_at: "2023-04-30T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644dfe13dcd1c_MET.jpg"
keywords: []
---

# എംഇടിക്ക് പുതു സാരഥികൾ; യൂനസ്, സലിം, നാസർ നയിക്കും, ഔദ്യോഗിക പാനലൽ തോറ്റു 

> **Lead Summary:** **നാദാപുരം: **ഏരോത്ത് മൂസഹാജിയുടെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ പ്രേമികളായ പ്രവാസികൾ രൂപം നൽകിയ നാദാപുരം എംഇടിക്ക് പുതു സാരഥികൾ. എം ഇ ടി ഭരണ സമിതിയിലേക്ക് നടന്ന മത്സരത്തിൽ ഔദ്യോഗിക പാനൽ പരാജയപ്പെട്ടു. നിലവിലുള്ള ചെയർമാൻ ഇ പി അബൂബക്കർ ഹാജിയെ രണ്ടു വോട്ടിനു തോൽപ്പിച്ച് പ്രവാസി വ്യാപാരി യു വി യൂനുസ് ഹസൻ പുതിയ ചെയർമാനായി.

## Article Content

**നാദാപുരം: **ഏരോത്ത് മൂസഹാജിയുടെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ പ്രേമികളായ പ്രവാസികൾ രൂപം നൽകിയ നാദാപുരം എംഇടിക്ക് പുതു സാരഥികൾ. എം ഇ ടി ഭരണ സമിതിയിലേക്ക് നടന്ന മത്സരത്തിൽ ഔദ്യോഗിക പാനൽ പരാജയപ്പെട്ടു. നിലവിലുള്ള ചെയർമാൻ ഇ പി അബൂബക്കർ ഹാജിയെ രണ്ടു വോട്ടിനു തോൽപ്പിച്ച് പ്രവാസി വ്യാപാരി യു വി യൂനുസ് ഹസൻ പുതിയ ചെയർമാനായി.

അബൂബക്കർ ഹാജിക്ക് 44 വോട്ടും യുനുസിന് 46 വോട്ടുമാണ് ലഭിച്ചത്. സെക്രട്ടറി സ്ഥാനത്ത് എൻ കെ മുഹമ്മദിനെ തോൽപ്പിച്ച് എഞ്ചിനീയർ സലീൽ കണ്ടാര വിജയിച്ചു. പ്രവാസി വ്യാപാരി നരിക്കോൾ നാസർ ആണ് പുതിയ ട്രഷറർ. കണ്ണാത്ത് കുഞ്ഞാലി ഹാജിയാണ് പരാജയപ്പെട്ടത്. സഹ ഭാരവാഹികളെ പിന്നീട് തിരഞ്ഞെടുക്കും. വിദ്യാർത്ഥി സംഘർഷത്തിലൂടെ നഷ്ടമായ പ്രൗഡി വീണ്ടെടുക്കുകയാണ് പുതിയ നേതൃത്വത്തിന് മുന്നിലെ വലിയ വെല്ലുവിളി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/111735/new-drivers-for-met)