---
title: "ഡിജിറ്റൽ വിദ്യാഭ്യാസം; നാദാപുരം ഗ്രാമ പഞ്ചായത്ത് ലോക നിലവാരത്തിലേക്ക് "
english_title: "Nadapuram Gram Panchayat to World Standard"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/111747/nadapuram-gram-panchayat-to-world-standard"
published_at: "2023-04-30T11:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644e0bb8cc4f6_nadapuramdigital1.jpg"
keywords: []
---

# ഡിജിറ്റൽ വിദ്യാഭ്യാസം; നാദാപുരം ഗ്രാമ പഞ്ചായത്ത് ലോക നിലവാരത്തിലേക്ക് 

> **Lead Summary:** **നാദാപുരം: **ഡിജിറ്റൽ വിഭജനം കുറക്കുവാൻ വേറിട്ട ഡിജിറ്റൽ എഡ്യൂക്കേഷൻ സദ്ഭരണ പദ്ധതിയുമായി നാദാപുരം ഗ്രാമ പഞ്ചായത്ത്. വളണ്ടിയർമാർമാർക്കുള്ള ക്കുള്ള ട്രെയിനിംഗ് ക്യാമ്പ് നാദാപുരത്ത് എം വൈ എം ഓഡിറ്റോറിയം വെച്ച് കില ഡയറക്ടർ ജനറൽ ജോയ് ഇളമൺ ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം: **ഡിജിറ്റൽ വിഭജനം കുറക്കുവാൻ വേറിട്ട ഡിജിറ്റൽ എഡ്യൂക്കേഷൻ സദ്ഭരണ പദ്ധതിയുമായി നാദാപുരം ഗ്രാമ പഞ്ചായത്ത്. വളണ്ടിയർമാർമാർക്കുള്ള ക്കുള്ള ട്രെയിനിംഗ് ക്യാമ്പ് നാദാപുരത്ത് എം വൈ എം ഓഡിറ്റോറിയം വെച്ച് കില ഡയറക്ടർ ജനറൽ ജോയ് ഇളമൺ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി അധ്യക്ഷനായി. വീട്ടുകാർക്കും ഫീൽഡിൽ പോയി ഡിജി ലോക്കർ സംവിധാനം ,ഇമെയിൽ വിലാസം ഉണ്ടാക്കൽ ,സർക്കാർ സേവനങ്ങൾ വിരൽ തുമ്പിൽ ലഭിക്കുന്നതിനുള്ള ഐ ൽ ജി എം എസ് സോഫ്റ്റ് വെയറിൽ പീപ്പിൾ ലോഗിൻ ഉണ്ടാക്കി നൽക്കൽ തുടങ്ങിയ വിവിധ സേവനങ്ങൾ നൽകി നിലവിലുള്ള ഡിജിറ്റൽ ഡിവൈഡ് കുറച്ച് കൊണ്ട് സദ് ഭരണം ശക്തമാകുന്നതിനാണ് ഡിജിറ്റൽ എഡ്യൂക്കേഷൻ പദ്ധതി ആരംഭിക്കുന്നത് .

ഇതിനായി സന്നദ്ധ പ്രവർത്ത കരേ ഓൺലൈനിലൂടെ തിരഞെടുത്ത് അവർക്കുള്ള പരിശീലനമാണ് നടന്നത് .ഇൻഫർമേഷൻ കേരള മിഷൻ കെ സ്മാർട്ട് കോർ കമ്മറ്റി മെമ്പർ പി കെ അബ്ദുൽ ബഷീർ ,കില റിസേർച്ച്‌ അസോസിയേറ്റ്, കോ ഓഡിനേറ്റർ ‌ സെന്റർ ഫോർ എസ് ഡി ജി എസ് ലോക്ക ലോക്കൽ ഗവൺമെന്റ്സ് കെ യൂ സുകന്യ എന്നിവർ ക്ലാസ് എടുത്തു.

നാദാപുരത്തിന്റെ ഭരണപ്രക്രിയയിൽ പുതു ചരിത്രം സൃഷ്ഠിക്കുന്ന പദ്ധതി ഒരു നവീന പദ്ധതിയായി ജില്ലാ പ്ലാനിംഗ് കമ്മിറ്റിക്ക് മുൻപാകെ സമർപ്പിച്ചിട്ടുണ്ട്. പദ്ധതിയുടെ ബ്രോഷർ പഞ്ചായത്ത് പ്രസിഡന്റ വി വി മുഹമ്മദലി ഡയറക്ടർ ജോയ് എളമണ്ണിനു നൽകി പ്രകാശനം ചെയ്തു. വൈസ് പ്രസിഡണ്ട് അഖില സ്വാഗതം പറഞ്ഞു. പഞ്ചായത്ത് സെക്രട്ടറി ഷാഹുൽഹമീദ് പദ്ധതി വിശദീകരണം നടത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/111747/nadapuram-gram-panchayat-to-world-standard)