---
title: "സിപിഐ എം നാദാപുരം ഏരിയാ സമ്മേളനം ഇന്ന് സമാപിക്കും. "
english_title: "The CPI (M) Nadapuram Area Conference will conclude today."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/11180/the-cpi-m-nadapuram-area-conference-will-conclude-today"
published_at: "2021-11-17T07:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619464b12584a_cpim.jpg"
keywords: []
---

# സിപിഐ എം നാദാപുരം ഏരിയാ സമ്മേളനം ഇന്ന് സമാപിക്കും. 

> **Lead Summary:** **നാദാപുരം: **അരൂർ ഗ്രാമതീരം ഓഡിറ്റോറിയത്തിലെ ഇ വി കൃഷ്ണൻ നഗറിൽ ഇന്നലെ ആരംഭിച്ച സിപിഐ എം നാദാപുരം ഏരിയാ സമ്മേളനം ഇന്ന് സമാപിക്കും. പുതിയ ഏരിയാ കമ്മറ്റിയെയും സെക്രട്ടറിയേയും ഉച്ചയോടെ തെരഞ്ഞെടുക്കും. ഏരിയാ കമ്മിറ്റി അംഗം പി കെ ബാലൻ പതാക ഉയർത്തി.

## Article Content

**നാദാപുരം: **അരൂർ ഗ്രാമതീരം ഓഡിറ്റോറിയത്തിലെ ഇ വി കൃഷ്ണൻ നഗറിൽ ഇന്നലെ ആരംഭിച്ച സിപിഐ എം നാദാപുരം ഏരിയാ സമ്മേളനം ഇന്ന് സമാപിക്കും. പുതിയ ഏരിയാ കമ്മറ്റിയെയും സെക്രട്ടറിയേയും ഉച്ചയോടെ തെരഞ്ഞെടുക്കും. ഏരിയാ കമ്മിറ്റി അംഗം പി കെ ബാലൻ പതാക ഉയർത്തി.

ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്ഘാടനം ചെയ്തു. സി എച്ച് ബാലകൃഷ്ണൻ രക്തസാക്ഷി പ്രമേയവും കെ കെ ദിനേശൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയാ സെക്രട്ടറി പി പി ചാത്തു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

നെല്ലിയേരി ബാലൻ, എ മോഹൻ ദാസ്, കെ ശ്യാമള, പി താജുദ്ദീൻ എന്നിവരടങ്ങിയ പ്രസീഡിയമാണ്‌ സമ്മേളന നടപടികൾ നിയന്ത്രിക്കുന്നത്‌.

സ്വാഗതസംഘം കൺവീനർ പി കെ രവീന്ദ്രൻ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം എ പ്രദീപ് കുമാർ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ വി പി കുഞ്ഞികൃഷ്ണൻ, പി വിശ്വൻ, സി ഭാസ്കരൻ, എം മെഹബൂബ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽ എ, കെ കെ ലതിക, കെ കെ ദിനേശൻ, കെ കൃഷ്ണൻ, കൂടത്താംകണ്ടി സുരേഷ് എന്നിവർ പങ്കെടുക്കുന്നു. ഗ്രൂപ്പ് ചർച്ചയ്ക്കും പൊതുചർച്ചയ്ക്കും ശേഷം സമ്മേളനം ബുധനാഴ്ച സമാപിക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/11180/the-cpi-m-nadapuram-area-conference-will-conclude-today)