---
title: "ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ്: ബിഎംഎ കരാട്ടെ അക്കാഡമിക്ക് മികച്ച വിജയം"
english_title: "District Karate Championship: Outstanding achievement for BMA Karate Academy."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/11182/district-karate-championship-outstanding-achievement-for-bma-karate-academy"
published_at: "2021-11-17T07:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61946780e15fb_karatte.jpg"
keywords: []
---

# ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ്: ബിഎംഎ കരാട്ടെ അക്കാഡമിക്ക് മികച്ച വിജയം

> **Lead Summary:** **വാണിമേൽ : **രണ്ട് ദിവസങ്ങളിലായി നാദാപുരം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന കോഴിക്കോട് ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ബി.എം.എ മാർഷൽ ആർട്സ് അക്കാഡമിക്ക് തിളക്കമാർന്ന വിജയം. വിവിധ കാറ്റഗറികളിലായി അഞ്ച് സ്വർണ്ണം, പത്ത് വെള്ളി, ഒരു വെങ്കല മെഡലുകൾ നേടിയാണ് ബ്രദേഴ്സ് മാർഷ്യൽ ആർട്സ് അക്കാഡമിയിലെ കുട്ടികൾ വിജയഗാഥ രചിച്ചത്.

## Article Content

**വാണിമേൽ : **രണ്ട് ദിവസങ്ങളിലായി നാദാപുരം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന കോഴിക്കോട് ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ബി.എം.എ മാർഷൽ ആർട്സ് അക്കാഡമിക്ക് തിളക്കമാർന്ന വിജയം. വിവിധ കാറ്റഗറികളിലായി അഞ്ച് സ്വർണ്ണം, പത്ത് വെള്ളി, ഒരു വെങ്കല മെഡലുകൾ നേടിയാണ് ബ്രദേഴ്സ് മാർഷ്യൽ ആർട്സ് അക്കാഡമിയിലെ കുട്ടികൾ വിജയഗാഥ രചിച്ചത്.

സബ് ജൂനിയർ വിഭാഗത്തിൽ മത്സരിച്ച മിൻഹ ഷെറിൻ, മുഹമ്മദ് റബീഹ്,കാഡറ്റ് വിഭാഗത്തിൽ സഫിയ തൻഹ അഞ്ജലി പി, ജൂനിയർ വിഭാഗത്തിൽ മുഹമ്മദ് ജാസിം യു.കെ എന്നിവരാണ് സ്വർണ്ണ മെഡൽ നേടിയത്.

സബ് ജൂനിയർ വിഭാഗത്തിൽ മുഹമ്മദ് ഹിജരി മിൻഹാജ്, റന ഫാത്തിമ സി.കെ , ഫാത്തിമ എം ജൂനിയർ വിഭാഗത്തിൽ മുഹമ്മദ് സിനാൻ , നൈന മെഹറിൻ, മെർലിൻ ജോസഫ് കാഡറ്റ് വിഭാഗത്തിൽ മുനവ്വിർ പി, കൃഷ്ണ കീർത്തന എന്നിവർ വെള്ളി മെഡൽ നേടി. ജൂനിയർ വിഭാഗത്തിൽ മുഹമ്മദ് സജ്ജാദ് ഇ പി വെങ്കല മെഡലും നേടി.

സീനിയർ വിഭാഗത്തിൽ ജംഷീർ പി.കെ യും വെള്ളി മെഡൽ നേടി. ജില്ലാ മത്സരത്തിൽ മികച്ച വിജയം നേടിയവരെയും പങ്കെടുത്ത മത്സരാർത്ഥികളെയും ചീഫ് ഇൻസ്ട്രക്ടർമാരായ സജീർ വി.പി ,റഷീദ് സി ക്ലബ് പ്രസിഡൻ്റ് എസ് മുഹമ്മദ് എന്നിവർ അഭിനന്ദിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/11182/district-karate-championship-outstanding-achievement-for-bma-karate-academy)