---
title: "കട്ടിലവെപ്പ് കർമ്മം; ഓണപ്പറമ്പ് മഹാഗൗരി ദേവി ക്ഷേത്ര ശ്രീകോവിൽ നിർമ്മാണം തുടങ്ങി "
english_title: "Construction on the Onaparam Mahagauri Devi Temple Shrine started"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/111832/construction-on-the-onaparam-mahagauri-devi-temple-shrine-started"
published_at: "2023-04-30T21:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644e95b225c74_kattilaveppf.jpg"
keywords: []
---

# കട്ടിലവെപ്പ് കർമ്മം; ഓണപ്പറമ്പ് മഹാഗൗരി ദേവി ക്ഷേത്ര ശ്രീകോവിൽ നിർമ്മാണം തുടങ്ങി 

> **Lead Summary:** **വളയം:** ഭക്തജനങ്ങളുടെ നിറസാന്നിധ്യത്തിൽ കട്ടിലവെപ്പ് കർമ്മം. ചെറുമോത്ത് ഓണപ്പറമ്പ് മഹാഗൗരി ദേവി ക്ഷേത്ര ശ്രീകോവിൽ നിർമ്മാണം തുടങ്ങി.

## Article Content

**വളയം:** ഭക്തജനങ്ങളുടെ നിറസാന്നിധ്യത്തിൽ കട്ടിലവെപ്പ് കർമ്മം. ചെറുമോത്ത് ഓണപ്പറമ്പ് മഹാഗൗരി ദേവി ക്ഷേത്ര ശ്രീകോവിൽ നിർമ്മാണം തുടങ്ങി.

നൂറുകണക്കിന് വിശ്വസികളുടെ സാന്നിധ്യത്തിൽ ഞായറാഴ്ച രാവിലെ നടന്ന ചടങ്ങിൽ വില്യാപ്പള്ളി ഏറാഞ്ചേരി ഇല്ലത്തെ ഡോ. പ്രസാദ് നമ്പൂതിരി കട്ടിലവെപ്പ് കർമ്മം നിർവഹിച്ചു.

ക്ഷേത്ര പൂജാരി മധുസൂദനൻ നമ്പൂതിരി വളയം, നാരായണൻ പയ്യോളി, ക്ഷേത്ര നിർമ്മാതാവ് ഗോവിന്ദൻ കുട്ടി നായർ രാമനാട്ടുകര , ക്ഷേത്ര പ്രസിഡൻ്റ് തോലോൽ മഹേഷ്, ട്രഷറർ ഓണപ്പറമ്പത്ത് നാണു, ഭക്ത ജനങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

രാവിലെ ഗണപതി ഹോമവും 12 അന്നദാനവും ഉണ്ടായി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/111832/construction-on-the-onaparam-mahagauri-devi-temple-shrine-started)