---
title: "പ്രവേശനോത്സവം ; ദാറുസ്സലാം ഹയർ സെക്കണ്ടറി മദ്റസ പ്രവേശനോത്സവം സംഘടിപ്പിച്ചു"
english_title: "Entrance Festival; Darussalam Higher Secondary Madrasa organized the entrance festival"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/111888/entrance-festival-darussalam-higher-secondary-madrasa-organized-the-entrance-festival"
published_at: "2023-05-01T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644f54235463b_madrasa_1.jpg"
keywords: []
---

# പ്രവേശനോത്സവം ; ദാറുസ്സലാം ഹയർ സെക്കണ്ടറി മദ്റസ പ്രവേശനോത്സവം സംഘടിപ്പിച്ചു

> **Lead Summary:** **പുറമേരി: **പുറമേരി ബാഫഖി മെമ്മോറിയൽ ദാറുസ്സലാം ഹയർ സെക്കണ്ടറി മദ്റസ പ്രവേശനോത്സവം സംഘടിപ്പിച്ചു . മദ്റസ പ്രസിഡണ്ട് കെ.സി.അബ്ദുല്ല പരിപാടി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി മുഹമ്മദ് പുറമേരി അധ്യക്ഷത വഹിച്ചു. മഹല്ല് പ്രസിഡണ്ട് ടി.ടി.അബ്ദുല്ല ഹാജി സന്ദേശം നൽകി.

## Article Content

**പുറമേരി: **പുറമേരി ബാഫഖി മെമ്മോറിയൽ ദാറുസ്സലാം ഹയർ സെക്കണ്ടറി മദ്റസ പ്രവേശനോത്സവം സംഘടിപ്പിച്ചു . മദ്റസ പ്രസിഡണ്ട് കെ.സി.അബ്ദുല്ല പരിപാടി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി മുഹമ്മദ് പുറമേരി അധ്യക്ഷത വഹിച്ചു. മഹല്ല് പ്രസിഡണ്ട് ടി.ടി.അബ്ദുല്ല ഹാജി സന്ദേശം നൽകി.

മദ്റസ സ്വദർ മുഅല്ലിം ഹിളിർ റഹ്മാനി എടച്ചേരി മുഖ്യ പ്രഭാഷണം നടത്തി. മദ്റസ ട്രഷറർ നവാസ് പുതിയോട്ടിൽ, വൈസ് പ്രസിഡണ്ട് മജീദ് ഹാജി മുറിച്ചാണ്ടി, സെക്രട്ടറിമാരായ ഷംസു മഠത്തിൽ, വി.വി.മജീദ്,

മദ്റസ അദ്ധ്യാപകരായ വികെ.അബ്ദു മുസ്ലിയാർ, ഇ.സുലൈമാൻ മുസ്‌ലിയാർ, അനസ് റഹ് മാനി, ശബീർ റഹ് മാനി, അബ്ദുൽ അസീസ് മൗലവി, അബ്ദുസമദ് മന്നാനി, അഫ്സൽ റഹ്മാനി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/111888/entrance-festival-darussalam-higher-secondary-madrasa-organized-the-entrance-festival)