---
title: "താക്കോൽ കൈമാറി; കുട്ടിക്കൊരു വീട് അധ്യാപകർ ഒരുക്കിയ വീടിന്റെ താക്കോൽ ടി.എം തോമസ് ഐസക് കൈമാറി"
english_title: "The key was handed over; A house for a child TM Thomas Isaac handed over the key to the house prepared by the teachers"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/111937/the-key-was-handed-over-a-house-for-a-child-tm-thomas-isaac-handed-over-the-key-to-the-house-prepared-by-the-teachers"
published_at: "2023-05-01T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644f91785edbb_key_pic.jpg"
keywords: []
---

# താക്കോൽ കൈമാറി; കുട്ടിക്കൊരു വീട് അധ്യാപകർ ഒരുക്കിയ വീടിന്റെ താക്കോൽ ടി.എം തോമസ് ഐസക് കൈമാറി

> **Lead Summary:** **നാദാപുരം:** ഇയ്യങ്കോട് നിർധന കുടുംബത്തിലെ വിദ്യാർത്ഥിനിക്ക് കെ. എസ്.ടി. എ നിർമിച്ച വീടിൻ്റെ താക്കോൽ ദാനം മുൻ ധനമന്ത്രി ടി.എം തോമസ് ഐസക് നിർവഹിച്ചു . ഇടതുപക്ഷ സർക്കാരിന്റെ ലൈഫ് മിഷൻ പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള കെ.എസ്ടിഎ യുടെ പദ്ധതിയാണ് കുട്ടിക്കൊരു വീട്.

## Article Content

**നാദാപുരം:** ഇയ്യങ്കോട് നിർധന കുടുംബത്തിലെ വിദ്യാർത്ഥിനിക്ക് കെ. എസ്.ടി. എ നിർമിച്ച വീടിൻ്റെ താക്കോൽ ദാനം മുൻ ധനമന്ത്രി ടി.എം തോമസ് ഐസക് നിർവഹിച്ചു . ഇടതുപക്ഷ സർക്കാരിന്റെ ലൈഫ് മിഷൻ പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള കെ.എസ്ടിഎ യുടെ പദ്ധതിയാണ് കുട്ടിക്കൊരു വീട്.

ചടങ്ങിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി. പി രാജീവൻ പദ്ധതി വിശദീകരിച്ചു . കൂടാതെ കല്ലാച്ചി ഹൈസ്കൂൾ കെ.എസ്ടിഎ യൂണിറ്റ് നൽകുന്ന പഠനോപകരണങ്ങൾ സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ കൈമാറി . ജനപ്രതിനിധികളും സാമൂഹ്യ സംസ്കാരിക വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/111937/the-key-was-handed-over-a-house-for-a-child-tm-thomas-isaac-handed-over-the-key-to-the-house-prepared-by-the-teachers)