---
title: "മന്ത്രി നാടിന് സമർപ്പിച്ചു: ആരോഗ്യത്തിന് വളയത്ത്കാർക്ക് ഇനി ടെൻഷൻ വേണ്ട"
english_title: "The minister submitted to the nation: No more tension for health"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/111947/the-minister-submitted-to-the-nation-no-more-tension-for-health"
published_at: "2023-05-01T16:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644f9b057ef83_care_ina_1.jpg"
keywords: []
---

# മന്ത്രി നാടിന് സമർപ്പിച്ചു: ആരോഗ്യത്തിന് വളയത്ത്കാർക്ക് ഇനി ടെൻഷൻ വേണ്ട

> **Lead Summary:** **വളയം**: ആരോഗ്യ രംഗത്തെ പുത്തൻ ചുവട് വെപ്പായി കെയർ ആൻറ് ക്യൂർ പോളി ക്ലിനിക്ക് മന്ത്രി നാടിന് സമർപ്പിച്ചു. ആരോഗ്യത്തിന് വളയത്ത്കാർക്ക് ഇനി ടെൻഷൻ വേണ്ട .മലയോര ഗ്രാമീണ മേഖല യുടെ വികസനത്തിൽ ഒരു പുത്തൻ ചുവട് വെപ്പ് കൂടി യാഥാർത്ഥ്യമായി .ആരോഗ്യമേഖലയിൽ വളയത്തിന് കുതിപ്പേകാൻ കെയർ ആൻറ് ക്യൂർ എത്തിക്കഴിഞ്ഞു. കേരളത്തിൻ്റെ പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് സിറ്റി മെഡ് കെയർ ആൻറ് ക്യൂർ പോളിക്ലിനിക്ക് നാടിന് സമർപ്പിച്ചു.

## Article Content

**വളയം**: ആരോഗ്യ രംഗത്തെ പുത്തൻ ചുവട് വെപ്പായി കെയർ ആൻറ് ക്യൂർ പോളി ക്ലിനിക്ക് മന്ത്രി നാടിന് സമർപ്പിച്ചു. ആരോഗ്യത്തിന് വളയത്ത്കാർക്ക് ഇനി ടെൻഷൻ വേണ്ട .മലയോര ഗ്രാമീണ മേഖല യുടെ വികസനത്തിൽ ഒരു പുത്തൻ ചുവട് വെപ്പ് കൂടി യാഥാർത്ഥ്യമായി .ആരോഗ്യമേഖലയിൽ വളയത്തിന് കുതിപ്പേകാൻ കെയർ ആൻറ് ക്യൂർ എത്തിക്കഴിഞ്ഞു. കേരളത്തിൻ്റെ പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് സിറ്റി മെഡ് കെയർ ആൻറ് ക്യൂർ പോളിക്ലിനിക്ക് നാടിന് സമർപ്പിച്ചു.

ഇന്ന് വൈകിട്ട് മൂന്നിന് വളയം - കല്ലാച്ചി റോഡിലെ സിറ്റി മെഡ് കെയർ ആൻറ് ക്യൂർ പോളിക്ലിനിക്കിന് സമീപത്ത് നടന്ന ചടങ്ങിൽ ഇ.കെ വിജയൻ എം എൽഎ അധ്യക്ഷനായി ഡോ : ഇർഷാദ് സ്വാഗതം പറഞ്ഞു വളയം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ പി പ്രദീഷ് ഉൾപ്പെടെയുള്ള ജനപ്രതിനിധികളും സാമൂഹിക- രാഷട്രീയ പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു.

രാവിലെ 6 മുതൽ രാത്രി 12 വരെ പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗം , ഫാർമസി , ലബോറട്ടറി , എക്സ് - റെ, ഫിസിയോ തെറാപ്പി സേവനങ്ങളും ഗൈനക്കോളജി, യൂറോളജി,ശിശുരോഗ വിഭാഗം, ചർമ്മരോഗ വിഭാഗം, പ്രമേഹ രോഗ വിഭാഗം, അസ്ഥിരോഗ വിഭാഗം, ഇ എൻ ടി വിഭാഗം ,ദന്ത വിഭാഗം എന്നിവയിലായി പതിനഞ്ചോളം ഡോക്ടർമാരുടെ സേവനങ്ങളും സിറ്റി മെഡ് കെയർ ആൻറ് ക്യൂർ പോളിക്ലിനിക്കിൽ ലഭ്യമാണ്.

വടകര സഹകരണ ഹോസ്പിറ്റലിലെ എമർജൻസി ഡിപ്പാർട്ട് മെൻ്റിൽ സേവനമനുഷ്ഠിച്ച പ്രശ്സ്ത ഡോക്ടർ അമർജിത്ത് ആണ് ചീഫ് മെഡിക്കൽ ഓഫീസർ.ഡോക്ടറുടെ സേവനം എല്ലാ ദിവസവും രാവിലെ 8 മുതൽ രാത്രി 8 വരെ ഉണ്ടാകും. ഇക്കഴിഞ്ഞ 17 മുതൽ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ഏപ്രിൽ 30 വരെ എല്ലാവർക്കും സൗജന്യ ഷുഗർ ,കിഡ്നി തകരാറ് കണ്ടെത്തുന്ന ക്രിയാറ്റിൻ ടെസ്റ്റുകൾ സൗജന്യമായി നൽകുന്നുണ്ട്.

ഡോക്ടർമാരുടെ പരിശോധന ഉൾപ്പെടെ ഫുൾ ബോഡി ചെക്കപ്പിന് ഇപ്പോൾ വെറും 500 രൂപ മാത്രം.ഗൈനക്കോളജി വിഭാഗത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് റിട്ട. പ്രഫസർ ഡോ.ഹീരാ ബാനു, തലശ്ശേരി സഹകരണ ആശുപത്രിയിലും മിഷൻ ആശുപത്രിയിലും സേവനം നടത്തുന്ന ഡോ. പി.ആർ വേണുഗോപാൽ , യൂറോളജി വിഭാഗത്തിൽ എംഡി ഡോക്ടർ വിജയ്,ശിശുരോഗ വിഭാഗത്തൽ പ്രശസ്ത പീഡിയാട്രീഷ്യൻ ഡോ. ഷമീമം കെ.എം , ചർമ്മരോഗ വിഭാഗത്തിൽ എംഡി ഡോക്ടർ മുഹമ്മദ് ത്വയ്ബ്, പ്രമേഹ രോഗ വിഭാഗത്തിൽ ഡോ. ഇർഷാദ് കെ.കെ, അസ്ഥിരോഗ വിഭാഗത്തിൽ ഡോ. ആകാശ്, ഇ എൻ ടി വിഭാഗത്തിൽ മാഹി ഗവ. ആശുപത്രിയിലെ ഡോ. മുനീബ്,ദന്ത വിഭാഗത്തിൽ ഡോ. അഫ്സൽ അലി, ഡോ.മുഹ്സിന എന്നിവരുടെ സേവനം ലഭ്യമാണ്.

ഉദ്ഘാടനത്തോടനുബന്ധിച്ച് പകൽ മൂന്നിന് ലഹരി വിരുദ്ധ പോരാട്ടത്തിൽ മാതാപിതാക്കളുടെ പങ്ക് എന്ന വിഷയത്തിൽ പ്രശസ്ത മോട്ടിവേഷൻ സ്പീക്കറും ലൈഫ് കോച്ചുമായ ശ്രീനാഥ് ശ്രീധരൻ നേതൃത്വം നൽകുന്ന ബോധവൽക്കരണ ക്ലാസ് നടക്കും. ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കുന്ന 200 പേർക്ക് ഫാമിലി ഹെൽത്ത് പ്രിവിലേജ് കാർഡ് സൗജന്യമായി നൽകും.

ക്ലിനിക്കിൽ നേരിട്ടെത്തി ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്കാണ് ഫാർമസി, ലബോറട്ടറി, ഫിസിയോ തെറാപ്പി, ഒപ്റ്റിക്കൽ ഉൾപ്പെടെ എല്ലാ ചികിത്സയ്ക്കും ഇളവ് നൽകുന്ന ഫാമിലി ഹെൽത്ത് പ്രിവിലേജ് കാർഡ് ലഭ്യമാകും. ഡോക്ടർമാരുടെ ബുക്കിംഗിനും കൂടുതൽ വിവരങ്ങൾക്കും 0496 2081586- 8592931006 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/111947/the-minister-submitted-to-the-nation-no-more-tension-for-health)