---
title: "മരുതേരിപറമ്പത്ത് അബ്ദുല്ല അനുസ്മരണ സമ്മേളനം"
english_title: "Marutheriparambath Abdullah Memorial Conference"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/112015/marutheriparambath-abdullah-memorial-conference"
published_at: "2023-05-01T23:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644ffdb00cb3b_sammelanam.jpg"
keywords: []
---

# മരുതേരിപറമ്പത്ത് അബ്ദുല്ല അനുസ്മരണ സമ്മേളനം

> **Lead Summary:** **നാദാപുരം:** മരുതേരി പറമ്പത്ത് അബ്ദുല്ല മുസ്ലിം ലീഗ് പ്രസ്ഥാനത്തെയും അതിന്റെ നേതാക്കളെയും നെഞ്ചോട് ചേർത്തി വെച്ച നിഷ്കളങ്ക സേവകനായിരുന്നെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ടി.ടി ഇസ്മയിൽ പറഞ്ഞു.

## Article Content

**നാദാപുരം:** മരുതേരി പറമ്പത്ത് അബ്ദുല്ല മുസ്ലിം ലീഗ് പ്രസ്ഥാനത്തെയും അതിന്റെ നേതാക്കളെയും നെഞ്ചോട് ചേർത്തി വെച്ച നിഷ്കളങ്ക സേവകനായിരുന്നെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ടി.ടി ഇസ്മയിൽ പറഞ്ഞു.

നരിപ്പറ്റ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പഞ്ചായത്ത് ലീഗ് പ്രസിഡന്റ് ടി. മുഹമ്മദലി അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എൻ കെ മൂസ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. മഹല്ല് ഖാസി റഷീദ് ബാഖവി പ്രാർഥനക്ക് നേതൃത്വം നൽകി.

ടി.പി.എം തങ്ങൾ, തിരുവട്ടേരി കുഞ്ഞമ്മത് ഹാജി, തെക്കയിൽ മൊയ്തു ഹാജി, കെ.എം. ഹമീദ്, എൻ. ഹമീദ് മാസ്റ്റർ, പാലോൽ കുഞ്ഞമ്മത്, കെ.പി. ഷരീഫ്, കെ.വി. മഹമൂദ്, എൻ സൂപ്പി മാസ്റ്റർ, ഇ.കെ. ഇബ്രാഹീം, അൻസാർ ഓറിയോൺ, നാരങ്ങോളി കുഞ്ഞബ്ദുല്ല, അഹമദ് ചീക്കോന്ന്, അർഷാദ് ചെമ്പറ്റ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/112015/marutheriparambath-abdullah-memorial-conference)